---
title: "#death | കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു"
english_title: "#native #Kozhikode #passed #away #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/240692/native-kozhikode-passed-away-oman"
published_at: "2024-10-06T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6702bb7ec90dc_gcc.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്: **കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു. കക്കോടി മോരിക്കരയിലെ കരുതം വീട്ടിൽ അശ്വിൻ ആണ് തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ കാമിൽ വൽ വാഫിയയിലെ താമസ സ്ഥലത്ത് മരിച്ചത്.

## Article Content

**മസ്കത്ത്: **കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു. കക്കോടി മോരിക്കരയിലെ കരുതം വീട്ടിൽ അശ്വിൻ ആണ് തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ കാമിൽ വൽ വാഫിയയിലെ താമസ സ്ഥലത്ത് മരിച്ചത്.

അനിൽ കുമാർ-പ്രബിത കുമാരി ദമ്പതികളുടെ മകനാണ്. അവിവാഹിതനായ അശ്വിൻ ആറ് മാസം മുമ്പാണ് ഒമാനിലെത്തിയത്.

അൽ കാമിലെ സ്പെയർ പാർട്സ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

സഹോദരി: അങ്കിത. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ പ്രവാസി വെൽഫെയർ ഒമാൻ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/240692/native-kozhikode-passed-away-oman)