---
title: "#death | നാട്ടിലേക്ക് മടങ്ങാനിരിക്കെ വടകര സ്വദേശി ഒമാനിൽ അന്തരിച്ചു "
english_title: "#native #Vadakara #died #Oman #while #returning #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/240720/native-vadakara-died-oman-while-returning-home"
published_at: "2024-10-07T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670334fe974c2_death.jpg"
keywords: []
---

# #death | നാട്ടിലേക്ക് മടങ്ങാനിരിക്കെ വടകര സ്വദേശി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്: ** പ്രവാസം അവസാനിപ്പിച്ച് തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു .

## Article Content

**മസ്കത്ത്: ** പ്രവാസം അവസാനിപ്പിച്ച് തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു .

വടകര കരിമനപ്പാലത്തെ വിനോദ് (59) ആണ് റൂവിയിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഹോണ്ട റോഡില്‍‌ ബില്‍ഡിങ്ങ് മെറ്റീരിയല്‍ സ്ഥാപനത്തില്‍ ജോലി ചെയ്ത​ു വരികയായിരുന്നു.

എട്ട് വർഷത്തോളമായി ഒമാനിലെത്തിയിട്ട്. പ്രവാസം അവസാനിപ്പിച്ച് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ നാട്ടിലേക്ക് പോകാനിരുന്നതായിരുന്നു.

പിതാവ്:ഗോപാലന്‍.മാതാവ്: നാരായണി.ഭാര്യ: സിന്ധു.മകന്‍. ഗോപു. നടപടികൾ പൂർത്തിയക്കി മൃദേഹം നാട്ടിലേക്ക് കൊണ്ടുപോകമൈന്ന് ബന്ധപ്പെട്ടവർ പറഞ്ഞ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/240720/native-vadakara-died-oman-while-returning-home)