---
title: "#rain | അബുദാബിയിൽ ഇന്നു മുതൽ മഴയ്ക്കു സാധ്യത; ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം "
english_title: "#Chance #rain #AbuDhabi #today #National #MeteorologicalCenter #calls #caution"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/240791/chance-rain-abudhabi-today-national-meteorologicalcenter-calls-caution"
published_at: "2024-10-07T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670382c5a5828_fd.jpg"
keywords: []
---

# #rain | അബുദാബിയിൽ ഇന്നു മുതൽ മഴയ്ക്കു സാധ്യത; ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 

> **Lead Summary:** **അബുദാബി: [ ** ഇന്നു മുതൽ ബുധനാഴ്ച വരെ അബുദാബിയിൽ മഴയ്ക്കു സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

**അബുദാബി: [ ** ഇന്നു മുതൽ ബുധനാഴ്ച വരെ അബുദാബിയിൽ മഴയ്ക്കു സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യത്ത് അനുഭവപ്പെടുന്ന ഉപരിതല ന്യൂനമർദ്ദത്തിന്റെ ഫലമായി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അൽഐൻ, അൽദഫ്ര മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ ഫുജൈറയിലെ മുർബാദ്, മൈദാബ് പ്രദേശങ്ങളിൽ ആലിപ്പഴ വർഷത്തോടെ മഴ ലഭിച്ചു.

വടക്കൻ എമിറേറ്റുകളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. രാത്രി എട്ടു വരെ ജാഗ്രതാ നിർദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/240791/chance-rain-abudhabi-today-national-meteorologicalcenter-calls-caution)