---
title: "#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/240920/expatriate-malayali-passedaway-kuwait"
published_at: "2024-10-07T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703f35b5e23a_dfd.jpg"
keywords: []
---

# #death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത്‌ സിറ്റി: [ **കോട്ടയം പെരുവ-കരികോട് പാലക്കുനേല്‍ വീട്ടില്‍ റോയ് ഏബ്രഹാം കുവൈത്തില്‍ അന്തരിച്ചു.

## Article Content

**കുവൈത്ത്‌ സിറ്റി: [ **കോട്ടയം പെരുവ-കരികോട് പാലക്കുനേല്‍ വീട്ടില്‍ റോയ് ഏബ്രഹാം കുവൈത്തില്‍ അന്തരിച്ചു.

അര്‍ബുദ രോഗ ബാധിതനായിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിലെറെയായി കുവൈത്തിൽ പ്രവാസിയാണ്. ഹവാല്ലിയിലുള്ള മെനാഹി രാജ അബ്ദുള്ള അഹബാജ് റിയല്‍ എസ്റ്റേറ്റ് ഹോള്‍ഡിങ്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഭാര്യ സുസന്‍ റോയ്(ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ അധ്യാപിക). മകന്‍ ഏബ്രഹാം ജീവന്‍ റോയ് (ടി.സി.എസ്-കൊച്ചി).

സാല്‍മിയ സെന്‍റ് ജോണ്‍സ് പ്രയര്‍ ഗ്രൂപ്പ് അംഗമാണ്. സംസ്‌കാരം പിന്നീട് കരികോട് സെന്‍റ് തോമസ് ബെഥേല്‍ ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/240920/expatriate-malayali-passedaway-kuwait)