---
title: "#death | മലയാളി റിയാദിൽ കുഴഞ്ഞുവീണ്​ മരിച്ചു "
english_title: "#Malayali #collapsed #died #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/240950/malayali-collapsed-died-riyadh"
published_at: "2024-10-07T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67040c5bccd6e_dsf.jpg"
keywords: []
---

# #death | മലയാളി റിയാദിൽ കുഴഞ്ഞുവീണ്​ മരിച്ചു 

> **Lead Summary:** **റിയാദ്: [ ** മലയാളി റിയാദിൽ കുഴഞ്ഞുവീണ്​ മരിച്ചു. തൃശൂർ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജി ആണ്​ മരിച്ചത്​.

## Article Content

**റിയാദ്: [ ** മലയാളി റിയാദിൽ കുഴഞ്ഞുവീണ്​ മരിച്ചു. തൃശൂർ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജി ആണ്​ മരിച്ചത്​.

പരേതരായ ചാമക്കാടൻ ചക്കപ്പൻ ദേവസി-സാറാമ്മ ദമ്പതികളുടെ മകനാണ്. റിയാദിലെ അൽഹദ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായ സജി, കിങ്​ ഫൈസൽ സ്പെഷലൈസ്ഡ് ആശുപത്രിയിൽ അറ്റകുറ്റപ്പണികൾക്കായി രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 27 വർഷമായി അൽഹദ കോൺട്രാക്ടിങ്​ കമ്പനിയിൽ ജീവനക്കാരനാണ് സജി.

ഭാര്യ: ബെറ്റി. മക്കൾ: റോമോൾ, റിയ. കിങ് ഫൈസൽ സ്പെഷലൈസ്ഡ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്​ ‘കേളി’ ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/240950/malayali-collapsed-died-riyadh)