---
title: "#fire | റിയാദിൽ ഓടിക്കൊണ്ടിരുന്ന മിനി ബസിന് തീപിടിച്ചു"
english_title: "#running #mini #bus #caught #fire"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/241014/running-mini-bus-caught-fire"
published_at: "2024-10-08T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704c3fd76a3a_fire.jpg"
keywords: []
---

# #fire | റിയാദിൽ ഓടിക്കൊണ്ടിരുന്ന മിനി ബസിന് തീപിടിച്ചു

> **Lead Summary:** **റിയാദ്: **ഓടിക്കൊണ്ടിരുന്ന മിനി ബസിന് തീപിടിച്ചു. റിയാദ് നഗരത്തിൽ തിങ്കളാഴ്ച പകലാണ് സംഭവം.

## Article Content

**റിയാദ്: **ഓടിക്കൊണ്ടിരുന്ന മിനി ബസിന് തീപിടിച്ചു. റിയാദ് നഗരത്തിൽ തിങ്കളാഴ്ച പകലാണ് സംഭവം.

നഗരത്തെ ചുറ്റി കിടക്കുന്ന കിങ് ഫഹദ് ഹൈവേയിലാണ് ഓടിക്കൊണ്ടിരിക്കെ മിനി ബസിന് പിടിച്ചത്. പൂർണമായും കത്തിനശിച്ചു.

സിവില്‍ ഡിഫന്‍സ് യൂനിറ്റുകൾ എത്തി തീയണച്ചു. വാഹനത്തിന് തീപിടിച്ചെന്ന് മനസിലായപ്പോൾ തന്നെ ഡ്രൈവറും അതിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടു.

അതുകൊണ്ട് ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/241014/running-mini-bus-caught-fire)