---
title: "#death | മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു "
english_title: "#Malayali #died #due #heartattack #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/241309/malayali-died-due-heartattack-riyadh"
published_at: "2024-10-09T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67063245f06cc_df.jpg"
keywords: []
---

# #death | മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു 

> **Lead Summary:** **റിയാദ്: [ **മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശി മാളിയേക്കൽ വീട്ടിൽ പരേതനായ അലി മകൻ അബ്​ദുല്ലക്കുട്ടി ആണ്​ മരിച്ചത്​.

## Article Content

**റിയാദ്: [ **മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശി മാളിയേക്കൽ വീട്ടിൽ പരേതനായ അലി മകൻ അബ്​ദുല്ലക്കുട്ടി ആണ്​ മരിച്ചത്​.

30 വർഷമായി റിയാദിൽ പ്രവാസിയായ ഇദ്ദേഹം അൽ ഖർജ് റോഡിലെ സൗദി ട്രിപ്പ് എന്ന കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ഉമ്മ: ബീവാത്തു കുട്ടി, ഭാര്യ: സാബിറ, മക്കൾ: നൂറ, ജാസ്മിൻ, റാഷിദ്. സഹോദരങ്ങൾ: ഫാത്തിമ, ആയിഷ, മുഹമ്മദ്, അഷ്റഫ് (റിയാദ്), മൊയ്തു (റിയാദ്), ഇബ്രാഹിം. മരുമകന്‍: സെയ്ദ്.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുവേണ്ടി റിയാദ് ഐ.സി.എഫ് വെൽഫെയർ സെക്രട്ടറി റസാഖ് വയൽക്കരയുടെ നേതൃത്വത്തിൽ ‘സഫ്​വ ടീം’ ആവശ്യമായ നിയമസഹായങ്ങൾ ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/241309/malayali-died-due-heartattack-riyadh)