---
title: "#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും "
english_title: "#Quarrel #between #friends #deadbody #murdered #old #reach #country #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/241567/quarrel-between-friends-deadbody-murdered-old-reach-country-today"
published_at: "2024-10-10T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670783238ae6f_gf.jpg"
keywords: []
---

# #deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും 

> **Lead Summary:** **ജു​ബൈ​ൽ: [** സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പ​ഞ്ചാ​ബ് പ​ട്യാ​ല സ്വ​ദേ​ശി രാ​കേ​ഷ് കു​മാ​റി​​ന്റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തും.

## Article Content

**ജു​ബൈ​ൽ: [** സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പ​ഞ്ചാ​ബ് പ​ട്യാ​ല സ്വ​ദേ​ശി രാ​കേ​ഷ് കു​മാ​റി​​ന്റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തും.

സം​ഭ​വ​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ഇ​ന്ത്യ​ക്കാ​ര​നാ​യ ശു​ഐ​ബ് അ​ബ്​​ദു​ൽ ക​ലാ​മി​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്.

ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ സം​ഘ​ർ​ഷ​ത്തി​ൽ രാ​കേ​ഷ് കു​മാ​ർ സം​ഭ​വ​സ്ഥ​ല​ത്ത്​ ​വെ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​ൽ അ​ഹ്സ​യി​ൽ ബ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു രാ​കേ​ഷ് കു​മാ​ർ.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ജ​ന സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലീം ആ​ല​പ്പു​ഴ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

രാം ​സ​രൂ​പ്-​പു​ഷ്പ​റാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് രാ​കേ​ഷ് കു​മാ​ർ. നി​ഷാ റാ​ണി​യാ​ണ് ഭാ​ര്യ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/241567/quarrel-between-friends-deadbody-murdered-old-reach-country-today)