---
title: "#DEATH | മസ്​തിഷ്​കാഘാതം; പ്രവാസി മലയാളി  റിയാദിൽ മരിച്ചു"
english_title: "#brain #injury #Expatriate #Malayali #died #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/241724/brain-injury-expatriate-malayali-died-riyadh"
published_at: "2024-10-11T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670886d1007b3_DEATH.jpg"
keywords: []
---

# #DEATH | മസ്​തിഷ്​കാഘാതം; പ്രവാസി മലയാളി  റിയാദിൽ മരിച്ചു

> **Lead Summary:** **റിയാദ്: ** മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി അന്തരിച്ചു .

## Article Content

**റിയാദ്: ** മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി അന്തരിച്ചു .

പാലക്കാട്‌ മങ്കര മൻക്കുരുശി തരുവക്കോട് അനീഷ് (43) ആണ്​ റിയാദ്​ ശുമൈസിയിലെ കിങ്​ സഊദ്​ ആശുപത്രിയിൽ മരിച്ചത്​.

റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: അലിയാർ, മാതാവ്: ഖൈർറുന്നീസ, ഭാര്യ: ഫരീഷ, മക്കൾ: അൻഷാദ്, അൻസിയ.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി സൃഹൃത്ത് ഹംസയെ സഹായിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികൾ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/241724/brain-injury-expatriate-malayali-died-riyadh)