---
title: "#planecrash | ചെടികളിലെ പ്രാണികളെ തുരത്താൻ മരുന്ന് തളിക്കുന്നതിനിടെ ചെറുവിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു "
english_title: "#Small #planecrashed #spraying #insecticide #plants #pilot #miraculously #survived"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/241887/small-planecrashed-spraying-insecticide-plants-pilot-miraculously-survived"
published_at: "2024-10-11T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67090fb198c89_gdfg.jpg"
keywords: []
---

# #planecrash | ചെടികളിലെ പ്രാണികളെ തുരത്താൻ മരുന്ന് തളിക്കുന്നതിനിടെ ചെറുവിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു 

> **Lead Summary:** **ജിസാന്‍: [ ** സൗദി അറേബ്യയിലെ തെക്കന്‍ ജിസാനില്‍ ചെറുവിമാനം തകര്‍ന്നുവീണു. ജിസാന്‍ മേഖലയിലെ അല്‍ ഹാരിത് ഗവര്‍ണറേറ്റില്‍ സസ്യങ്ങളിലെ പ്രാണികളെ തുരത്താനുള്ള മരുന്ന് തളിക്കുന്ന ദൗത്യത്തിനിടെയാണ് വിമാനം തകര്‍ന്നത്.

## Article Content

**ജിസാന്‍: [ ** സൗദി അറേബ്യയിലെ തെക്കന്‍ ജിസാനില്‍ ചെറുവിമാനം തകര്‍ന്നുവീണു. ജിസാന്‍ മേഖലയിലെ അല്‍ ഹാരിത് ഗവര്‍ണറേറ്റില്‍ സസ്യങ്ങളിലെ പ്രാണികളെ തുരത്താനുള്ള മരുന്ന് തളിക്കുന്ന ദൗത്യത്തിനിടെയാണ് വിമാനം തകര്‍ന്നത്.

പൈലറ്റ് രക്ഷപ്പെട്ടു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പൈലറ്റിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.

സൗ​ദി നാ​ഷ​ന​ൽ സെ​ന്‍റര്‍ ഫോ​ർ ദി ​പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ഓ​ഫ് പ്ലാന്‍റ്​ പെ​സ്​​റ്റ്​​സ്​ ആ​ൻ​ഡ് അ​നി​മ​ൽ ഡി​സീ​സ​സ്​ (വാ​ഖ)​യു​ടെ വി​മാ​ന​മാ​ണി​ത്.

ജി​സാ​ൻ മേ​ഖ​ല​യി​ലെ പ്രാ​ണി​ക​ൾ​ക്കെ​തി​രെ​യു​ള്ള നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് വാ​ഖ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/241887/small-planecrashed-spraying-insecticide-plants-pilot-miraculously-survived)