---
title: "#rain |  യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത"
english_title: "#Chance #rain #different #parts #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/242259/chance-rain-different-parts-uae"
published_at: "2024-10-13T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b7e0cb65ee_uae.jpg"
keywords: []
---

# #rain |  യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത

> **Lead Summary:** യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത. ഞായറാഴ്ച യുഎഇയുടെ ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

## Article Content

യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത. ഞായറാഴ്ച യുഎഇയുടെ ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഉച്ചയ്ക്കുശേഷം കിഴക്കൻ ഭാഗങ്ങളിലും വടക്കൻ മേഖലകളിലും മഴമേഘങ്ങൾ രൂപപ്പെടാനാണ് സാധ്യത. ആകാശം ഭാഗികമായി മേഘാവൃതമാകും.

രാത്രിയും തിങ്കളാഴ്ച പുലർച്ചയും തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഈർപ്പം വർധിക്കും. തീരപ്രദേശങ്ങളിൽ 90 ശതമാനം വരെ ഈർപ്പം ഉയരാൻ സാധ്യതയുണ്ടെങ്കിലും പർവതമേഖലകളിൽ ഇത് 15 ശതമാനത്തിൽ താഴെയായിരിക്കും.

കാറ്റിന്‍റെ തീവ്രത കുറവായിരിക്കും. എന്നാൽ ചില സമയങ്ങളില്‍ കാറ്റിന്റെ വേഗം വർധിച്ചേക്കാം. അറേബ്യൻ ഉൾക്കടലും ഒമാൻ കടലും നേരിയ തിരമാലകളോടെയായിരിക്കും.

താപനില പർവതമേഖലകളിൽ 20°C വരെ താഴാനും ഉൾപ്രദേശങ്ങളിൽ 42°C വരെ ഉയരാനുമാണ് സാധ്യത. അബുദബിയിൽ പരമാവധി 37°C വരെ ചൂട് എത്തുമ്പോൾ ദുബൈയിൽ 36°C വരെ ഉയരുമെന്നാണു പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/242259/chance-rain-different-parts-uae)