---
title: "#death | വിമാനത്താവളത്തിൽ നിന്ന് സുഹൃത്തിനെ കൊണ്ടുവരുന്നതിനിടെ ഹൃദയാഘാതം, കോഴിക്കോട് സ്വദേശി മരിച്ചു"
english_title: "#native #Kozhikode #died #heart #attack #while #bringing #his #friend #from #airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/242288/native-kozhikode-died-heart-attack-while-bringing-his-friend-from-airport"
published_at: "2024-10-13T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b99394d738_death.jpg"
keywords: []
---

# #death | വിമാനത്താവളത്തിൽ നിന്ന് സുഹൃത്തിനെ കൊണ്ടുവരുന്നതിനിടെ ഹൃദയാഘാതം, കോഴിക്കോട് സ്വദേശി മരിച്ചു

> **Lead Summary:** ** റിയാദ്: **മലയാളി സാമൂഹികപ്രവർത്തകൻ അന്തരിച്ചു . റിയാദ് എയർപ്പോർട്ടിൽ നിന്ന് സുഹൃത്തിനെയും കൂട്ടി വരുന്നതിനിടെ കാറിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു .

## Article Content

** റിയാദ്: **മലയാളി സാമൂഹികപ്രവർത്തകൻ അന്തരിച്ചു . റിയാദ് എയർപ്പോർട്ടിൽ നിന്ന് സുഹൃത്തിനെയും കൂട്ടി വരുന്നതിനിടെ കാറിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു .

റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരി കോഴിക്കോട് കൊയിലാണ്ടി ഐസ് പ്ലാൻറ് റോഡിൽ ആബിദ നിവാസിൽ (അമൽ) ടി.വി. സഫറുല്ല (55) ആണ് മരിച്ചത്.

വിമാനത്താവളത്തിൽ നിന്ന് സുഹൃത്തിനെ കൊണ്ടുവരുന്നതിനിടെ കാറിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: കെ.എം. സലീന (കൊല്ലം). കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറും നഗരസഭ കൗൺസിലറുമായ കെ.എം. നജീബ് ഭാര്യ സഹോദരനാണ്. മക്കൾ: ഡോ. തൻഹ മറിയം, മുഹമ്മദ് അലൻ (മർക്കസ് ലോ കോളജ് വിദ്യാർഥി), അഫ്രിൻ സഫറുല്ല (വയനാട് ഡി.എം. മിംസ് വിദ്യാർഥി), ലയാൻ സഫറുല്ല (ഗോകുലം പബ്ലിക് സ്കൂൾ വടകര).

പിതാവ്: പരേതനായ ഇബ്രാഹിം ഹാജി മലേഷ്യ. മാതാവ്: ഫാത്തിമ ആബിദ നിവാസ്. സഹോദരങ്ങൾ: തസ്ലി (പറമ്പത്ത്), തഫ്‌സീല (കൊയിലാണ്ടി), ഷബീർ അലി (ദുബൈ), മുക്താർ ഇബ്രാഹിം (ഖത്തർ).

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളും കോഴിക്കോട് ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/242288/native-kozhikode-died-heart-attack-while-bringing-his-friend-from-airport)