---
title: "#fire | അൽ ബർഷ 1-ൽ റസിഡൻഷ്യൽ കെട്ടിടത്തില്‍ തീപിടിത്തം "
english_title: "#fire #brokeout #residential #building #AlBarsha  "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/242812/fire-brokeout-residential-building-albarsha"
published_at: "2024-10-15T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e815028714_fghfhy.jpg"
keywords: []
---

# #fire | അൽ ബർഷ 1-ൽ റസിഡൻഷ്യൽ കെട്ടിടത്തില്‍ തീപിടിത്തം 

> **Lead Summary:** **ദുബായ്: [ **അൽ ബർഷ 1ൽ റസിഡൻഷ്യൽ കെട്ടിടത്തില്‍ തീപിടിത്തം. ആർക്കും പരുക്കില്ല. ഉടൻ തന്നെ തീ നിയന്ത്രണവിധേയമായതായി എമിറേറ്റ് സിവിൽ ഡിഫൻസ് പറഞ്ഞു.

## Article Content

**ദുബായ്: [ **അൽ ബർഷ 1ൽ റസിഡൻഷ്യൽ കെട്ടിടത്തില്‍ തീപിടിത്തം. ആർക്കും പരുക്കില്ല. ഉടൻ തന്നെ തീ നിയന്ത്രണവിധേയമായതായി എമിറേറ്റ് സിവിൽ ഡിഫൻസ് പറഞ്ഞു.

പുലർച്ചെ 3.45നാണ് തീപിടിത്തത്തെ കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചത്. ഏഴ് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

രാവിലെ 7.30 ന് കൂടുതൽ അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.

ബഹുനില കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് നിന്ന് ആരംഭിച്ച തീ താഴത്തെ നിലവരെയെത്തി. ഉടൻ സ്ഥലത്തെത്തിയ സിവിൽഡിഫൻസ് തീ നിയന്ത്രണവിധേയമാക്കിയതിനാൽ മറ്റു ഭാഗങ്ങളിലേക്ക് പടർന്നില്ല.

മാൾ ഓഫ് എമിറേറ്റ്‌സിന് സമീപമുള്ള തിരക്കേറിയ പ്രദേശമായ അൽ ബർഷയിൽ ചെറിയ സൂപ്പർമാർക്കറ്റുകൾ, സലൂണുകൾ, റസ്റ്ററന്റുകൾ, റസിഡൻഷ്യൽ കെട്ടിടങ്ങൾ തുടങ്ങി വിവിധ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഉണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/242812/fire-brokeout-residential-building-albarsha)