---
title: "#death | ജോലിക്കിടെ ഹൃദയസ്​തംഭനം; മലയാളി യുവാവ്  ജുബൈലിൽ മരിച്ചു"
english_title: "#Malayali #youth #died #cardiac #arrest #while #working."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/242992/malayali-youth-died-cardiac-arrest-while-working-new"
published_at: "2024-10-16T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f85e3d0909_death.jpg"
keywords: []
---

# #death | ജോലിക്കിടെ ഹൃദയസ്​തംഭനം; മലയാളി യുവാവ്  ജുബൈലിൽ മരിച്ചു

> **Lead Summary:** **ജുബൈൽ: ** ജോലിക്കിടെ ഹൃദയസ്​തംഭനമുണ്ടായി മലയാളി യുവാവ്​ മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി സുധീർ ഖാൻ അബൂബക്കർ ആണ്​ ജുബൈലില്‍ മരിച്ചത്​.

## Article Content

**ജുബൈൽ: ** ജോലിക്കിടെ ഹൃദയസ്​തംഭനമുണ്ടായി മലയാളി യുവാവ്​ മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി സുധീർ ഖാൻ അബൂബക്കർ ആണ്​ ജുബൈലില്‍ മരിച്ചത്​.

17 വർഷമായി ജുബൈലിലെ സ്വകാര്യ സ്വീറ്റ്​സ്​ കമ്പനിയിൽ മെർച്ച​​ന്റെയിസറായി ജോലി ചെയ്യുകയായിരുന്നു.

കുടുംബത്തോടൊപ്പം ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളി​ന്റെ സമീപത്തായിരുന്നു താമസം. കുട്ടികൾ ഇതേ സ്കൂളിൽ വിദ്യാർഥികളാണ്.

പിതാവ്: അബൂബക്കർ. മാതാവ്: റഹ്‌മ ബീവി. ഭാര്യ: ഹസീന, മക്കൾ: മുഹമ്മദ് സുഹൈൽ, മുഹമ്മദ് സുഹാൻ, ശസ്‌മീൻ, മുഹമ്മദ് ശഹ്‌റോസ്.

അൽമാന ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/242992/malayali-youth-died-cardiac-arrest-while-working-new)