---
title: "കുതിച്ചുയര്‍ന്ന്‍ വിമാന നിരക്ക് ; പിസിആർ നിരക്ക് താങ്ങാനാകാതെ പ്രവാസികൾ"
english_title: "Soaring air fares; Expatriates unable to afford PCR rates"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/243/soaring-air-fares-expatriates-unable-to-afford-pcr-rates"
published_at: "2021-09-24T15:49:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614da721db283_flight.jpg"
keywords: []
---

# കുതിച്ചുയര്‍ന്ന്‍ വിമാന നിരക്ക് ; പിസിആർ നിരക്ക് താങ്ങാനാകാതെ പ്രവാസികൾ

> **Lead Summary:** **അബുദാബി : **യുഎഇ യാത്രയ്ക്കു മുൻപ് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധനയ്ക്കുള്ള ഉയർന്ന നിരക്ക് പ്രവാസി കുടുംബങ്ങൾക്കു വൻ സാമ്പത്തിക ബാധ്യതയാകുന്നു.

## Article Content

**അബുദാബി : **യുഎഇ യാത്രയ്ക്കു മുൻപ് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധനയ്ക്കുള്ള ഉയർന്ന നിരക്ക് പ്രവാസി കുടുംബങ്ങൾക്കു വൻ സാമ്പത്തിക ബാധ്യതയാകുന്നു.

യുഎഇ വിമാനത്താവളങ്ങളിൽ സൗജന്യ പരിശോധന നടത്തുമ്പോഴാണ് ഇന്ത്യയിൽ വൻ തുക ഈടാക്കുന്നത്. മാസങ്ങളായി നാട്ടിൽ കുടുങ്ങിയ പ്രവാസി കുടുംബങ്ങൾ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ തിരിച്ചെത്തി തുടങ്ങി.

എന്നാൽ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിനകവും 4 മണിക്കൂറിനകവും നടത്തേണ്ട 2 പിസിആർ ടെസ്റ്റുകൾക്കു മാത്രമായി നാലംഗ കുടുംബത്തിന് 12,000 രൂപ മാറ്റിവയ്ക്കണം.

കോവിഡ് പശ്ചാത്തലത്തിൽ ഇത്രയും തുക ഇതിനായി വേണ്ടിവരുന്നത് പ്രവാസി കുടുംബങ്ങൾക്ക് ബുദ്ധിമുട്ടാവുകയാണ്.റാപ്പിഡ് ടെസ്റ്റിന് വിമാനത്താവളത്തിൽ ഒരാൾക്ക് 2490 രൂപയും പുറത്ത് പിസിആർ ടെസ്റ്റിന് 500 രൂപയുമാണ് ഈടാക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/243/soaring-air-fares-expatriates-unable-to-afford-pcr-rates)