---
title: "#goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു"
english_title: "#Soaring #goldprices #Crossed #dirhams #firsttime #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/243280/soaring-goldprices-crossed-dirhams-firsttime-dubai"
published_at: "2024-10-17T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710f0732d7e4_DFGDFG.jpg"
keywords: []
---

# #goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു

> **Lead Summary:** **ദുബൈ: ** ദുബൈയില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നു. 22 കാരറ്റ് സ്വര്‍ണത്തിന് വ്യാഴാഴ്ച വില 300 ദിര്‍ഹം കടന്നു.

## Article Content

**ദുബൈ: ** ദുബൈയില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നു. 22 കാരറ്റ് സ്വര്‍ണത്തിന് വ്യാഴാഴ്ച വില 300 ദിര്‍ഹം കടന്നു.

ഇതാദ്യമായാണ് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 300 ദിര്‍ഹം കടക്കുന്നത്. ദുബൈ ജ്വല്ലറി ഗ്രൂപ്പിന്‍റെ വിവരം പ്രകാരം 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 324.25 ദിര്‍ഹമാണ് വ്യാഴാഴ്ച വ്യാപാരം തുടങ്ങുമ്പോള്‍ വിപണിയിലെ വില.

ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഗ്രാമിന് 323.75 ദിര്‍ഹം ആയിരുന്നു വില. 22 കാരറ്റ് സ്വര്‍ണത്തിന് 300.25 ദിര്‍ഹം ആണ് നിരക്ക്.

0.50 ദിര്‍ഹം ഉയര്‍ന്നു. 22 കാരറ്റ്, 18 കാരറ്റ് സ്വര്‍ണത്തിന് 290.75 ദിര്‍ഹം, 249.25 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/243280/soaring-goldprices-crossed-dirhams-firsttime-dubai)