---
title: "#death | മക്കയിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി"
english_title: "#body #native #Kannur #who #died #Makkah #buried"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/243465/body-native-kannur-who-died-makkah-buried"
published_at: "2024-10-18T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6712070c289c8_fdf.jpg"
keywords: []
---

# #death | മക്കയിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

> **Lead Summary:** **മക്ക: [ ** ഉംറ സംഘങ്ങൾക്ക് താമസ ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുന്ന ജോലി ചെയ്തിരുന്ന കണ്ണൂർ മയ്യിൽ കേരള മുട്ട സ്വദേശി ഉമർ കെ. പിയുടെ മൃതദേഹം മസ്ജിദുൽ ഹറം ശരീഫിലെ നിസ്കാര ശേഷം മക്കയിൽ ഖബറടക്കി.

## Article Content

**മക്ക: [ ** ഉംറ സംഘങ്ങൾക്ക് താമസ ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുന്ന ജോലി ചെയ്തിരുന്ന കണ്ണൂർ മയ്യിൽ കേരള മുട്ട സ്വദേശി ഉമർ കെ. പിയുടെ മൃതദേഹം മസ്ജിദുൽ ഹറം ശരീഫിലെ നിസ്കാര ശേഷം മക്കയിൽ ഖബറടക്കി.

ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ കിങ് ഫൈസൽ ഹോസ്പിറ്റലിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. പിതാവ് സൈതാലി, മാതാവ് ആസിയ. ഭാര്യ മൈമൂന. മക്കൾ ഉമൈന, ഷഹാന, റംഷാദ്

എംബസിയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൽ പൂർത്തിയാക്കുന്നതിനും മരണനന്തര ചടങ്ങുകൾക്കും ഐസിഎഫ് ക്ഷേമ സമിതി ഭാരവാഹികളായ ജമാൽ കക്കാട്, ഹനീഫ് അമാനി, റഷീദ് അസ്ഹരി മുഹമ്മദ്‌ മുസ്‌ലിയാർ, ഫൈസൽ സഖാഫി, അൻസാർ താനൂർ സഹോദര പുത്രൻ ഫൈസൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/243465/body-native-kannur-who-died-makkah-buried)