---
title: "#DEATH | ഖസീം പ്രവാസി സംഘം മുൻ പ്രവർത്തകൻ റിയാദിൽ അന്തരിച്ചു"
english_title: "#Qasim #expatriate #activist #dies #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/243524/qasim-expatriate-activist-dies-riyadh"
published_at: "2024-10-18T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67122eea1855a_HHH.jpg"
keywords: []
---

# #DEATH | ഖസീം പ്രവാസി സംഘം മുൻ പ്രവർത്തകൻ റിയാദിൽ അന്തരിച്ചു

> **Lead Summary:** **ബുറൈദ: [ **ഖസീം പ്രവാസി സംഘം മുൻ കേന്ദ്ര കമ്മറ്റിഅംഗം അബ്ദുൽ സത്താറിന്റെ മകനും വെജിറ്റബിൾ മാർക്കറ്റ് മുൻ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ഹാരീസ് ഹൃദയഘാതം മൂലം റിയാദിൽ അന്തരിച്ചു.

## Article Content

**ബുറൈദ: [ **ഖസീം പ്രവാസി സംഘം മുൻ കേന്ദ്ര കമ്മറ്റിഅംഗം അബ്ദുൽ സത്താറിന്റെ മകനും വെജിറ്റബിൾ മാർക്കറ്റ് മുൻ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ഹാരീസ് ഹൃദയഘാതം മൂലം റിയാദിൽ അന്തരിച്ചു.

റിയാദ് സുലൈ മേഖലയിൽ കുടിവെള്ള കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

താമസ സ്ഥലത്ത് നിന്നും നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നിയമ നടപടികൾ പൂർത്തിയാക്കി റിയാദ് നസീം ഖബർസ്ഥാനിൽ മറവ് ചെയ്തു.

തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ സ്വദേശിയാണ്. മാതാവ് താഹിറാ ബീവി, ഭാര്യ ഷഹന, മക്കൾ മുഹമ്മദ്‌ ഹാസിൽ (6), മുഹമ്മദ്‌ ഹാഷിർ (3).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/243524/qasim-expatriate-activist-dies-riyadh)