---
title: "#founddead | യു​വ​തി​യെ വീ​ട്ടി​നുള്ളിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; അ​ന്വേ​ഷ​ണം"
english_title: "#youngwoman #founddead #inside #house #Research"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/243912/youngwoman-founddead-inside-house-research"
published_at: "2024-10-20T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671494dc7af14_GGF.jpg"
keywords: []
---

# #founddead | യു​വ​തി​യെ വീ​ട്ടി​നുള്ളിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; അ​ന്വേ​ഷ​ണം

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **പ്ര​വാ​സി യു​വ​തി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. യു​വ​തി​യു​ടെ ബ​ന്ധു വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് പൊ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **പ്ര​വാ​സി യു​വ​തി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. യു​വ​തി​യു​ടെ ബ​ന്ധു വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് പൊ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു.

ആ​ക്ര​മ​ണം ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വ് രാ​ജ്യം വി​ട്ട​താ​യും സൂ​ച​ന​യു​ണ്ട്. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/243912/youngwoman-founddead-inside-house-research)