---
title: "#Kuwait | യു​വ​തി​യെ വീ​ട്ടി​നുള്ളിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയ സംഭവം; കൊലപാതകം, ഭര്‍ത്താവ് കുവൈത്ത് വിട്ടു"
english_title: "#incident # youngwoman #founddead #inside #house #Murdered #Husband #left #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/244016/incident-youngwoman-founddead-inside-house-murdered-husband-left-kuwait"
published_at: "2024-10-20T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671519fdd68c8_HF.jpg"
keywords: []
---

# #Kuwait | യു​വ​തി​യെ വീ​ട്ടി​നുള്ളിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയ സംഭവം; കൊലപാതകം, ഭര്‍ത്താവ് കുവൈത്ത് വിട്ടു

> **Lead Summary:** **കുവൈത്ത്‌സിറ്റി: [** സിറിയക്കാരിയായ ഭാര്യയെ കൊലപ്പെടുത്തി സ്വദേശിയായ ഭര്‍ത്താവ് കുവൈത്ത് വിട്ടു.

## Article Content

**കുവൈത്ത്‌സിറ്റി: [** സിറിയക്കാരിയായ ഭാര്യയെ കൊലപ്പെടുത്തി സ്വദേശിയായ ഭര്‍ത്താവ് കുവൈത്ത് വിട്ടു.

അല്‍-ഖിറാവന്‍ പ്രദേശത്തെ ഒരു വീട്ടിലാണ് സംഭവം. തന്റെ രണ്ടാനമ്മയെ വീടിനുള്ളില്‍ മരച്ച നിലയില്‍ കണ്ടത്തിയതിനെ തുടര്‍ന്ന് ഒരു പൗരന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ കൊലപാതകമാണന്ന് കണ്ടെത്തി.

ഭര്‍ത്താവായ പൗരനാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചു.

തുടര്‍ന്ന്, ഭര്‍ത്താവിനെ തിരഞ്ഞപ്പോള്‍ ഇയാൾ കുവൈത്ത് വിട്ടതായി മനസ്സിലാക്കി. പ്രതിയെ എത്രയും വേഗം പിടികൂടാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/244016/incident-youngwoman-founddead-inside-house-murdered-husband-left-kuwait)