---
title: "#accident | സൗദിയിൽ വാഹനാപകടം; ഉംറ സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് 49-കാരൻ മരിച്ചു"
english_title: "#Car #accident #Saudi #year #old #man #died #Umrahgroup #vehicle #met #accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/244026/car-accident-saudi-year-old-man-died-umrahgroup-vehicle-met-accident"
published_at: "2024-10-20T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671529ed2bfdc_fhg.jpg"
keywords: []
---

# #accident | സൗദിയിൽ വാഹനാപകടം; ഉംറ സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് 49-കാരൻ മരിച്ചു

> **Lead Summary:** **റിയാദ്: [** ബഹ്റൈനിൽ നിന്ന് ഉംറക്ക് എത്തിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. മദീനക്ക് സമീപം ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

## Article Content

**റിയാദ്: [** ബഹ്റൈനിൽ നിന്ന് ഉംറക്ക് എത്തിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. മദീനക്ക് സമീപം ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

ബഹ്റൈൻ പ്രവാസികളായ മഹാരാഷ്ട്ര സ്വദേശികളാണ് സംഘത്തിലുണ്ടായിരുന്നത്.

കുർദുണ്ട സ്വദേശി സർഫറാസ് കസാം മുല്ലയാണ് ( 49)മരിച്ചത്. നാലുപേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേർക്കും പരിക്കേറ്റു.

ഇതിൽ ഒരാൾ ഇപ്പോഴും ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസമാണ് ഉംറക്കായി ഇവർ ബഹ്റൈനിൽ നിന്ന് തിരിച്ചത്.

ഇന്ത്യൻ ക്ലബ് അംഗമായിരുന്ന സർഫറാസിന്റെ നിര്യാണത്തിൽ ക്ലബ് അനുശോചിച്ചു. ഞായറാഴ്ച വൈകു​ന്നേരം 7.30 ന് ക്ലബ്ബിൽ അനുശോചനയോഗം നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/244026/car-accident-saudi-year-old-man-died-umrahgroup-vehicle-met-accident)