---
title: "#AbdulRahim | സൗദിയിൽ വധശിക്ഷ റദ്ദ് ചെയ്ത റഹീമിന്‍റെ മോചനകാര്യത്തിൽ തീരുമാനമായില്ല; കോടതി ബെഞ്ച് മാറ്റി"
english_title: "#decision #release #Rahim #whose #death #sentence #canceled #SaudiArabia #courtbench #changed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/244155/decision-release-rahim-whose-death-sentence-canceled-saudiarabia-courtbench-changed"
published_at: "2024-10-21T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67161e0292bdf_dfgdf.jpg"
keywords: []
---

# #AbdulRahim | സൗദിയിൽ വധശിക്ഷ റദ്ദ് ചെയ്ത റഹീമിന്‍റെ മോചനകാര്യത്തിൽ തീരുമാനമായില്ല; കോടതി ബെഞ്ച് മാറ്റി

> **Lead Summary:** **റിയാദ്: [ **സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട്​ സ്വദേശി അബ്​ദുൽ റഹീമി​ന്റെ മോചന ഹർജിയിൽ ഇന്ന് തീരുമാനമായില്ല. തിങ്കളാഴ്ച രാവിലെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ റഹീമി​ന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു.

## Article Content

**റിയാദ്: [ **സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട്​ സ്വദേശി അബ്​ദുൽ റഹീമി​ന്റെ മോചന ഹർജിയിൽ ഇന്ന് തീരുമാനമായില്ല. തിങ്കളാഴ്ച രാവിലെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ റഹീമി​ന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു.

രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങൾ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്​റ്റീസി​ന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു​.

ഇന്നത്തെ സിറ്റിങ്ങിൽ​ മോചന ഉത്തരവുണ്ടാകും എന്നാണ്​ പ്രതീക്ഷിച്ചിരുന്നത്​.

പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പടെയുള്ള വകുപ്പുകളുടെ എല്ലാം നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ ഇന്ന് മോചന ഉത്തരവ്​ പ്രതീക്ഷിച്ചിരുന്നതായി റിയാദിലെ റഹീം സഹായ സമിതി ഭാരവാഹികൾ പറഞ്ഞു.

റഹീമി​ന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂർ എന്നിവർ രാവിലെ കോടതിയിലെത്തിയിരുന്നു.

ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് നാളെ ചീഫ് ജഡ്ജി അറിയിക്കും. ഏതു ദിവസം സിറ്റിങ്​ ഉണ്ടാകുമെന്ന് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പ് നൽകുമെന്നും റഹീമി​ന്റെ അഭിഭാഷകനും കുടുംബ പ്രതിനിധിയും പറഞ്ഞു.

നടപടിക്രമങ്ങളെല്ലാം പൂർത്തിയായ സ്ഥിതിക്ക് വരും ദിവസങ്ങളിൽ തന്നെ മോചന ഉത്തരവുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് സഹായ സമിതി ഭാരവാഹികളും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/244155/decision-release-rahim-whose-death-sentence-canceled-saudiarabia-courtbench-changed)