---
title: "#death | കണ്ണൂർ സ്വദേശി റിയാദിൽ അന്തരിച്ചു"
english_title: "#native #Kannur #passedaway #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/244175/native-kannur-passedaway-riyadh"
published_at: "2024-10-21T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67162e8471813_fgfd.jpg"
keywords: []
---

# #death | കണ്ണൂർ സ്വദേശി റിയാദിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: [ ** രോഗബാധിതനായിരുന്ന പ്രവാസി മലയാളി റിയാദിലെ ആശുപത്രിയിൽ അന്തരിച്ചു. കണ്ണൂർ, മുണ്ടേരി ഏച്ചൂർ മാവിലച്ചാൽ വാരത്താൻകണ്ടി സ്വദേശി ആനൂബ് കുമാർ ആണ് മരിച്ചത്.

## Article Content

**റിയാദ്: [ ** രോഗബാധിതനായിരുന്ന പ്രവാസി മലയാളി റിയാദിലെ ആശുപത്രിയിൽ അന്തരിച്ചു. കണ്ണൂർ, മുണ്ടേരി ഏച്ചൂർ മാവിലച്ചാൽ വാരത്താൻകണ്ടി സ്വദേശി ആനൂബ് കുമാർ ആണ് മരിച്ചത്.

റിയാദ് ഷുമൈസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കുമാരൻ, ജാനകി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ. ദിവ്യ, മക്കൾ. ആയുഷ്, അപർണ്ണ.

നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സുഹൃത്ത് രതീഷിനെ സഹായിക്കാൻ റിയാദ് മലപ്പുറം ജില്ല കെഎംസിസി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് ചെറുമുക്ക്,ഉമ്മർ അമ്മാനത്ത്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/244175/native-kannur-passedaway-riyadh)