---
title: "#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passed #away #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/244368/expatriate-malayali-passed-away-kuwait"
published_at: "2024-10-22T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717563e3d6b8_gcc.jpg"
keywords: []
---

# #death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: **തൃക്കരിപ്പൂർ പെരുമ്പട്ട സ്വദേശി മൗലാകിരിയത്ത് മുഹമ്മദ് ഷാഫി കുവൈത്തിൽ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

**കുവൈത്ത് സിറ്റി: **തൃക്കരിപ്പൂർ പെരുമ്പട്ട സ്വദേശി മൗലാകിരിയത്ത് മുഹമ്മദ് ഷാഫി കുവൈത്തിൽ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കുവൈത്ത് കെഎംസിസി പ്രവർത്തകനാണ്.  പെരുമ്പട്ട മൗലാകിരിയത്ത് കെ. പി. സഹീദാണ് പിതാവ്.

മാതാവ് ആസ്യ. ഭാര്യ: ഹസീന വി വി, മക്കൾ: ഷാമിൽ (15), അലീമ (9), സഹദ് (5). സഹോദരങ്ങൾ:റാഷിദ്, റിയാദ്, തമീം, റഷീദ, റസലത്ത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/244368/expatriate-malayali-passed-away-kuwait)