---
title: "#death | വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ മലയാളി  യുവതി മരിച്ചു"
english_title: "#Malayali #woman #who #came #Bahrain #visit #visa #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/244842/malayali-woman-who-came-bahrain-visit-visa-died"
published_at: "2024-10-24T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a001c0209c_gcc.jpg"
keywords: []
---

# #death | വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ മലയാളി  യുവതി മരിച്ചു

> **Lead Summary:** **മനാമ: **ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശിനി ബഹ്റൈനിൽ അന്തരിച്ചു. ബീമാപ്പള്ളി കുഴിവിളാകം ടിസി 45/ 1538 ൽ രേവതി ആണ് നിര്യാതയായത്. വിസിറ്റിങ് വിസയിലാണ് ബഹ്റൈനിലെത്തിയത്.

## Article Content

**മനാമ: **ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശിനി ബഹ്റൈനിൽ അന്തരിച്ചു. ബീമാപ്പള്ളി കുഴിവിളാകം ടിസി 45/ 1538 ൽ രേവതി ആണ് നിര്യാതയായത്. വിസിറ്റിങ് വിസയിലാണ് ബഹ്റൈനിലെത്തിയത്.

പ്രമേഹ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടുമാസമായി സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഐ.സി. ആർ.എഫിന്റെയും ഹോപ് ബഹ്റൈന്റെയും ആഭിമുഖ്യത്തിൽ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/244842/malayali-woman-who-came-bahrain-visit-visa-died)