---
title: "ഒമാനിന് പുറത്തുള്ള പ്രവാസി തൊഴിലാളികളുടെ റസിഡൻസ് കാര്‍ഡ് തൊഴിലുടമയ്ക്ക് പുതുക്കാം"
english_title: "The employer can renew the residence card of migrant workers outside Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/245/the-employer-can-renew-the-residence-card-of-migrant-workers-outside-oman"
published_at: "2021-09-24T21:53:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614dfc558bb17_oman.jpg"
keywords: []
---

# ഒമാനിന് പുറത്തുള്ള പ്രവാസി തൊഴിലാളികളുടെ റസിഡൻസ് കാര്‍ഡ് തൊഴിലുടമയ്ക്ക് പുതുക്കാം

> **Lead Summary:** **മസ്‌കത്ത് : **സ്വകാര്യ മേഖലാ കമ്പനികളെ സഹായിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു സുപ്രീം കമ്മിറ്റി. നിലവില്‍ വിദേശത്തുള്ള പ്രവാസി തൊഴിലാളികളുടെ കാലാവധി കഴിഞ്ഞ തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ തൊഴിലുടമകളെ അനുവദിക്കും.

## Article Content

**മസ്‌കത്ത് : **സ്വകാര്യ മേഖലാ കമ്പനികളെ സഹായിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു സുപ്രീം കമ്മിറ്റി. നിലവില്‍ വിദേശത്തുള്ള പ്രവാസി തൊഴിലാളികളുടെ കാലാവധി കഴിഞ്ഞ തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ തൊഴിലുടമകളെ അനുവദിക്കും.

2020 ജൂണ്‍- 2021 ഡിസംബര്‍ 31 കാലയവളില്‍ വന്ന പിഴകളില്‍ ഇളവുണ്ടാകും. മുകളില്‍ പ്രതിപാദിച്ച കാലയളവില്‍ കാലാവധി അവസാനിച്ച പ്രവാസി തൊഴില്‍ കാര്‍ഡിനും പിഴ ഈടാക്കില്ല.

രാജ്യത്ത് നിന്നു പോയവരുടെ കാര്‍ഡും പിഴ ഈടാക്കാതെ പുതുക്കിനല്‍കും. 2020 ജൂണ്‍ ഒന്ന്- 2021 ഡിസംബര്‍ 31 കാലയളവില്‍ കാലാവധി തീര്‍ന്നതോ തീരാനുള്ളതോ ആയ ലൈസന്‍സുകള്‍ക്കു പിഴ ഈടാക്കില്ല.

നിലവില്‍ ഫീസ് ചുമത്തിയിട്ടുണ്ടെങ്കില്‍ പുതുക്കലിന്റെ അവസരത്തില്‍ നല്‍കും. വിവിധ കമ്പനികള്‍ക്കുള്ള കാലാവധി കഴിഞ്ഞ വാണിജ്യ രജിസ്‌ട്രേഷന്‍, ലൈസന്‍സ് തുടങ്ങിയവക്കും 2021 കാലയളവില്‍ പിഴ ഈടാക്കില്ല.

സംരംഭകത്വ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞതിനാല്‍ ചെറുകിട- ഇടത്തരം സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും 2021ല്‍ ചുമത്തിയിരുന്ന എല്ലാ ഫീസുകളും ഒഴിവാക്കും.

ജോലിയില്‍ നിന്ന് ഒഴിവാകുന്ന തൊഴിലാളിക്ക് പകരമായി തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കും. എല്ലാ വിഭാഗം തൊഴിലുകള്‍ക്കും ഇതു ബാധകമായിരിക്കും. വിഭാഗങ്ങള്‍ക്ക് അനുസൃതമായ ഫീസ് ഈടാക്കും.

പ്രതിസന്ധിയിലായ കമ്പനികളെ സഹായിക്കാന്‍ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പ്രേരിപ്പിക്കും. പ്രത്യേകിച്ചു റിയാദ ബിസിനസ് കാര്‍ഡുള്ള ചെറുകിട- ഇടത്തരം സംരംഭങ്ങളെ സഹായിക്കാന്‍. ഫീസ് ഈടാക്കാതെ ലോണുകള്‍ പുനര്‍ക്രമീകരിക്കാനും പ്രേരിപ്പിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/245/the-employer-can-renew-the-residence-card-of-migrant-workers-outside-oman)