---
title: "#death | അബുദാബി മാലിന്യ ടാങ്ക് അപകടം:  ഒരു മലയാളിയുടെ  മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും "
english_title: "#AbuDhabi #Garbage #Tank #Accident #Malayali's #body #brought #home #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/245319/abudhabi-garbage-tank-accident-malayalis-body-brought-home-today"
published_at: "2024-10-26T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671cb8a7184ef_death.jpg"
keywords: []
---

# #death | അബുദാബി മാലിന്യ ടാങ്ക് അപകടം:  ഒരു മലയാളിയുടെ  മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും 

> **Lead Summary:** **അബുദാബി: ** ഫ്ലാറ്റിലെ മാലിന്യ ടാങ്കിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മരിച്ച രണ്ട് മലയാളികളിൽ ഒരാളുടെ മൃതദേഹം ഇന്നു രാവിലെ നാട്ടിൽ എത്തിച്ച് സംസ്കരിക്കും.

## Article Content

**അബുദാബി: ** ഫ്ലാറ്റിലെ മാലിന്യ ടാങ്കിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മരിച്ച രണ്ട് മലയാളികളിൽ ഒരാളുടെ മൃതദേഹം ഇന്നു രാവിലെ നാട്ടിൽ എത്തിച്ച് സംസ്കരിക്കും.

പാലക്കാട് നെല്ലായ മാരായമംഗലം ചീരത്ത് പള്ളിയാലിൽ സി.പി.രാജകുമാരന്റെ മൃതദേഹമാണ് ഇന്നു രാവിലെ നാട്ടിൽ എത്തിക്കുക.

പത്തനംതിട്ട വള്ളിക്കോട് മായാലിൽ മണപ്പാട്ടിൽ വടക്കേതിൽ ആർ.അജിത്തിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് നാട്ടിൽ എത്തിക്കുമെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

അബുദാബി അൽറീം ഐലൻഡിലെ സിറ്റ് ഓഫ് ലൈറ്റ്സ് കെട്ടിടത്തിലെ ടാങ്കിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/245319/abudhabi-garbage-tank-accident-malayalis-body-brought-home-today)