---
title: "#Assault | ഷോപ്പിങ് മാളിൽ വച്ച് യുവതിയെ അക്രമിച്ച; പ്രതി പിടിയിൽ"
english_title: "#youngwoman #assaulted #shoppingmall #Accused #custody"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/245389/youngwoman-assaulted-shoppingmall-accused-custody"
published_at: "2024-10-26T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671d009ee85ff_SD.jpg"
keywords: []
---

# #Assault | ഷോപ്പിങ് മാളിൽ വച്ച് യുവതിയെ അക്രമിച്ച; പ്രതി പിടിയിൽ

> **Lead Summary:** **കുവൈത്ത്‌ സിറ്റി: [ **അഹ്മദി ഗവർണറേറ്റിലെ ഷോപ്പിങ് മാളിൽ വച്ച് യുവതിയെ അക്രമിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി.

## Article Content

**കുവൈത്ത്‌ സിറ്റി: [ **അഹ്മദി ഗവർണറേറ്റിലെ ഷോപ്പിങ് മാളിൽ വച്ച് യുവതിയെ അക്രമിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി.

സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. യുവതി ആക്രമണത്തിന് ഇരയായ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ വിഡിയോയുടെ അടിസ്ഥാനത്തിൽ അഹ്മദി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതിക്കെതിരെ ആക്രമണം ഉൾപ്പെടെയുള്ള വകുപ്പുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമണത്തിൽ പരുക്കേറ്റ യുവതിക്ക് പ്രഥമശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/245389/youngwoman-assaulted-shoppingmall-accused-custody)