---
title: "#DEATH | ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് ജു​ബൈ​ലി​ൽ അന്തരിച്ച 55-കാരന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ച്ചു"
english_title: "#died #Jubail #heartattack #Cremated #home #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/245536/died-jubail-heartattack-cremated-home-country"
published_at: "2024-10-27T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671e109b839c8_DD.jpg"
keywords: []
---

# #DEATH | ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് ജു​ബൈ​ലി​ൽ അന്തരിച്ച 55-കാരന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ച്ചു

> **Lead Summary:** **ജു​ബൈ​ൽ: [ **ജു​ബൈ​ലി​ൽ അന്തരിച്ച ത​മി​ഴ്‌​നാ​ട് പേ​രാ​മ്പ​ലൂ​ർ സ്വ​ദേ​ശി ഹു​മ​യൂ​ൺ ബാ​ഷ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ച്ചു.

## Article Content

**ജു​ബൈ​ൽ: [ **ജു​ബൈ​ലി​ൽ അന്തരിച്ച ത​മി​ഴ്‌​നാ​ട് പേ​രാ​മ്പ​ലൂ​ർ സ്വ​ദേ​ശി ഹു​മ​യൂ​ൺ ബാ​ഷ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ച്ചു.

ക​ടു​ത്ത പ്ര​മേ​ഹം നി​മി​ത്തം ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തി​നെ​തു​ട​ർ​ന്ന് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ചാ​യി​രു​ന്നു മ​ര​ണം.

ജു​ബൈ​ലി​ലെ ഒ​രു മാ​ൻ​പ​വ​ർ ക​മ്പ​നി​യി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു ഹു​മ​യൂ​ൺ.

ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​ൻ പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ണ്‍വീ​ന​ര്‍ സ​ലിം ആ​ല​പ്പു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

പി​താ​വ്: മു​ഹ​മ്മ​ദ്, മാ​താ​വ്: ജീ​ന​ത്ത​മ്മ, ഭാ​ര്യ: ഫൈ​റോ​ജ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/245536/died-jubail-heartattack-cremated-home-country)