---
title: "#death | ഹൃദയാഘാതം;  മലയാളി യുവാവ് റിയാദിൽ അന്തരിച്ചു "
english_title: "#heart #attack  #Malayali #youth #passed #away #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/245582/heart-attack-malayali-youth-passed-away-riyadh"
published_at: "2024-10-27T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671e4f5832163_death.jpg"
keywords: []
---

# #death | ഹൃദയാഘാതം;  മലയാളി യുവാവ് റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: ** ഹൃദയാഘാതം മൂലം മലയാളി റിയാദിൽ അന്തരിച്ചു . പാലക്കാട്​ ഷൊർണൂർ കനയം സ്വദേശി വെട്ടിക്കാട്ടിൽ മുഹമ്മദ്‌ അഷ്‌റഫ് ആണ്​ മരിച്ചത്​.

## Article Content

**റിയാദ്: ** ഹൃദയാഘാതം മൂലം മലയാളി റിയാദിൽ അന്തരിച്ചു . പാലക്കാട്​ ഷൊർണൂർ കനയം സ്വദേശി വെട്ടിക്കാട്ടിൽ മുഹമ്മദ്‌ അഷ്‌റഫ് ആണ്​ മരിച്ചത്​.

നെഞ്ചുവേദനയെ തുടർന്ന്​ റിയാദ്​ കിങ്‌ അബ്​ദുല്ല റോഡിലെ ഡോ. ഫഖീഹ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദിൽ ഡ്രൈവറായാണ് അഷ്‌റഫ് ജോലി ചെയ്തിരുന്നത്. പിതാവ്: അബ്​ദുസലാം (പരേതൻ), മാതാവ്: ആസ്യ, ഭാര്യ: സീനത്ത്, മക്കൾ: മുഹമ്മദ്‌ അർഷാദ്, മുഹമ്മദ്‌ അനാൻ, മുഹമ്മദ്‌ മുസ്തഫ.

മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനായി സഹോദരൻ ഉസ്മാൻ, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ഭാരവാഹികളായ റിയാസ് തിരൂർക്കാട്, സുൽത്താൻ കാവന്നൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടി പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/245582/heart-attack-malayali-youth-passed-away-riyadh)