---
title: "#CHRashtraSevaAwards | ദുബൈ കെ.എം.സി.സി സി.എച്ച് മുഹമ്മദ് കോയ ഇൻ്റർനാഷണൽ സമ്മിറ്റ് - സി എച്ച് രാഷ്ട്ര സേവാ പുരസ്കാരങ്ങൾ സമ്മാനിച്ചു"
english_title: "#Dubai #KMCC #CHMuhammadKoyaInternationalSummit #CHRashtraSevaAwards"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/245608/dubai-kmcc-chmuhammadkoyainternationalsummit-chrashtrasevaawards"
published_at: "2024-10-27T23:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671e856f7c541_fdsf.jpg"
keywords: []
---

# #CHRashtraSevaAwards | ദുബൈ കെ.എം.സി.സി സി.എച്ച് മുഹമ്മദ് കോയ ഇൻ്റർനാഷണൽ സമ്മിറ്റ് - സി എച്ച് രാഷ്ട്ര സേവാ പുരസ്കാരങ്ങൾ സമ്മാനിച്ചു

> **Lead Summary:** **ദുബൈ: [ ** ദുബൈ കെ.എം.സി.സി സി.എച്ച് മുഹമ്മദ് കോയ ഇൻ്റർനാഷണൽ സമ്മിറ്റിന്റെ ഭാഗമായി സി എച്ച് രാഷ്ട്ര സേവാ പുരസ്കാരങ്ങൾ സമ്മാനിച്ചു.

## Article Content

**ദുബൈ: [ ** ദുബൈ കെ.എം.സി.സി സി.എച്ച് മുഹമ്മദ് കോയ ഇൻ്റർനാഷണൽ സമ്മിറ്റിന്റെ ഭാഗമായി സി എച്ച് രാഷ്ട്ര സേവാ പുരസ്കാരങ്ങൾ സമ്മാനിച്ചു.

ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് കെ.പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടന പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീ കെ.സി വേണുഗോപാൽ എം.പിയ്ക്ക് രാഷ്ട്ര സേവാ പുരസ്കാരം തങ്ങൾ സമ്മാനിച്ചു. ജൂറി ചെയർമാൻ സി.പി ബാവ ഹാജി പ്രശസ്തി പത്രം സമ്മാനിച്ചു.

ബിസിനസ്, സാമൂഹ്യ മേഖലകളിൽ കഴിവു തെളിയിച്ച മുബഷിർ അലി, സുബൈർ ഫുഡ്യാർഡ്, ബാബു സി.പി, സിറാജ് ഒ.കെ , നാസർ മുല്ലക്കൽ എന്നിവർക്ക് ജില്ലാ കമ്മറ്റിയുടെ ഉപഹാരങ്ങൾ കെ.സി വേണുഗോപാൽ സമ്മാനിച്ചു.

സി.കെ. സുബൈർ, ഷിബു മീരാൻ, നജ്മ തബ്ഷീറ സംസാരിച്ചു.

സി.എച്ച് സെൻ്റർ റമദാൻ കലക്ഷനിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ബാലുശ്ശേരി, കുറ്റ്യാടി, നാദാപുരം മണ്ഡലം കമ്മറ്റികൾക്ക് ഷിബു മീരാൻ ഉപഹാരങ്ങൾ നൽകി. വളണ്ടിയർ സേവനത്തിലൂടെ ദുബൈ ഗവൺമെൻ്റിൻ്റെ ഗോൾഡൻ വിസ കരസ്ഥമാക്കിയ സെയ്ത് മുഹമ്മദ്, മുഹമ്മദ് ഫാസിൽ എന്നിവർക്ക് സി.കെ സുബൈർ ഉപഹാരങ്ങൾ സമ്മാനിച്ചു.

F4 ഇൻ്റർനാഷണൽ ചാംപ്യൻഷിപ്പിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ വനിത സൽവ മാർജാന് നജ്മ തബ്ഷീറ ഉപഹാരം സമ്മാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതം പറഞ്ഞു.

പൊട്ടങ്കണ്ടി അബ്ദുല്ല, കായക്കൊടി ഇബ്രാഹിം മുസ്‌ല്യാർ,പുത്തൂർ റഹ്മാൻ, മഹാ ദേവൻ,ഷംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ, അൻവർ അമീൻ,പി.കെ ഇസ്മായിൽ, ഇസ്മായിൽ ഏറാമല, ഒ.കെ ഇബ്രാഹിം,ഹസ്സൻ ചാലിൽ , എൻ. കെ ഇബ്രാഹിം, സന്നിഹിതരായിരുന്നു.

ജില്ലാ ട്രഷറർ ഹംസ കാവിൽ നന്ദി പറഞ്ഞു.

ജില്ലാ ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരിപ്പേരി, തെക്കയിൽ മുഹമ്മദ്, അഹമ്മദ് ബിച്ചി, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, വി.കെ.കെ റിയാസ്, അബ്ദുൽ വഹാബ് കെ.പി, ഷംസു മാത്തോട്ടം, സിദ്ദിഖ് വാവാട് ,ഗഫൂർ പാലോളി, ഷറീജ് ചീക്കിലോട്, ജസീൽ കായണ്ണ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/245608/dubai-kmcc-chmuhammadkoyainternationalsummit-chrashtrasevaawards)