---
title: "#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനില്‍ അന്തരിച്ചു"
english_title: "#heartattack #Expatriate #Malayali #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/245685/heartattack-expatriate-malayali-passedaway-oman"
published_at: "2024-10-28T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f2e49984df_fdsf.jpg"
keywords: []
---

# #death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനില്‍ അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത് : [** കൊല്ലം, ഇരുമ്പനങ്ങാട്, ഏഴുകോണം ചിറകോണത്ത്, ചരുവിള പുത്തന്‍വീട്ടില്‍ സുനില്‍ ജോണ്‍സന്‍ ഹൃദയാഘാതം മൂലം ഇബ്രയില്‍ താമസ സ്ഥലത്ത് മരിച്ചു.

## Article Content

**മസ്‌കത്ത് : [** കൊല്ലം, ഇരുമ്പനങ്ങാട്, ഏഴുകോണം ചിറകോണത്ത്, ചരുവിള പുത്തന്‍വീട്ടില്‍ സുനില്‍ ജോണ്‍സന്‍ ഹൃദയാഘാതം മൂലം ഇബ്രയില്‍ താമസ സ്ഥലത്ത് മരിച്ചു.

സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൈറ്റ് സൂപ്പര്‍വൈസറായി ജോലിചെയ്ത് വരികയായിരുന്നു.

പിതാവ് ജോണ്‍സന്‍, മാതാവ് മേഴ്‌സി, ഭാര്യ ഷൈല, മക്കള്‍ അഭിരാം, രമ്യ. ഇബ്ര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇബ്ര ഇന്‍കാസിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/245685/heartattack-expatriate-malayali-passedaway-oman)