---
title: "#accident | വാഹനാപകടത്തിൽ പ്രവാസി മരിച്ചു"
english_title: "#expatriate #died #car #accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/245969/expatriate-died-car-accident"
published_at: "2024-10-29T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672098078b671_death.jpg"
keywords: []
---

# #accident | വാഹനാപകടത്തിൽ പ്രവാസി മരിച്ചു

> **Lead Summary:** റിയാദ്​: വാഹനാപകടത്തിൽ ഉത്തർപ്രദേശ്​ സ്വദേശി മരിച്ചു. ദമ്മാമിലേക്കുള്ള ഹൈവേയിൽ റിയാദ്​ നഗര പരിധിക്കുള്ളിലെ ഗുർണാതക്ക്​ സമീപമുണ്ടായ അപകടത്തിൽ ഫൈസാബാദ് സ്വദേശി മുഹമ്മദ്‌ ഷക്​ലാൻ ആണ്​ മരിച്ചത്​.

## Article Content

റിയാദ്​: വാഹനാപകടത്തിൽ ഉത്തർപ്രദേശ്​ സ്വദേശി മരിച്ചു. ദമ്മാമിലേക്കുള്ള ഹൈവേയിൽ റിയാദ്​ നഗര പരിധിക്കുള്ളിലെ ഗുർണാതക്ക്​ സമീപമുണ്ടായ അപകടത്തിൽ ഫൈസാബാദ് സ്വദേശി മുഹമ്മദ്‌ ഷക്​ലാൻ ആണ്​ മരിച്ചത്​.

യാത്രക്കിടെ വാഹനത്തി​ന്റെ ബോണറ്റ്​ സ്വയം തുറക്കുകയും ഡ്രൈവറായ മുഹമ്മദ്​ ഷക്​ലാ​ന്റെ കാഴ്​ച മറയുകയുമായിരുന്നു.

തുടർന്ന്​ ഇടിച്ചുമറിഞ്ഞായിരുന്നു അപകടം. ദീർഘകാലമായി റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്​. പിതാവ്: സിറാജ്. മാതാവ്: സൈറ ഖാത്തൂൻ. ഭാര്യ: സീത ബാനു.

നിയമനടപടികൾ പൂർത്തീകരിച്ച്​ റിയാദ് നസീമിലെ ഹയ്യുൽ സലാം മഖ്​ബറയിൽ മയ്യിത്ത് ഖബറടക്കി.

റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/245969/expatriate-died-car-accident)