---
title: "#death | വണ്ടി ഓടിക്കുന്നതിനിടെ പക്ഷാഘാതം; കോഴിക്കോട് കുറ്റ്യാടി സ്വദേശി ഖത്തറിൽ അന്തരിച്ചു"
english_title: "#Paralysis #while #driving #native #Kuttiadi #Kozhikode #passed #away #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/245970/paralysis-while-driving-native-kuttiadi-kozhikode-passed-away-qatar"
published_at: "2024-10-29T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672098ea629d0_gcc.jpg"
keywords: []
---

# #death | വണ്ടി ഓടിക്കുന്നതിനിടെ പക്ഷാഘാതം; കോഴിക്കോട് കുറ്റ്യാടി സ്വദേശി ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ഖത്തർ ( കോഴിക്കോട്) :** കോഴിക്കോട് കുറ്റ്യാടി സ്വദേശി ഖത്തറിൽ അന്തരിച്ചു. വേളം പള്ളിയത്ത് ചെമ്പോട് പള്ളിക്ക് സമീപം പെരുവയൽ റോഡ് കൈതക്കൽ നിസാർ ആണ് മരിച്ചത്.

## Article Content

**ഖത്തർ ( കോഴിക്കോട്) :** കോഴിക്കോട് കുറ്റ്യാടി സ്വദേശി ഖത്തറിൽ അന്തരിച്ചു. വേളം പള്ളിയത്ത് ചെമ്പോട് പള്ളിക്ക് സമീപം പെരുവയൽ റോഡ് കൈതക്കൽ നിസാർ ആണ് മരിച്ചത്.

ഖത്തറിൽ ദീർഘകാലമായി ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു.

നാല് ദിവസങ്ങൾക്ക് മുമ്പ് ജോലിക്കായി പോയതായിരുന്നു. വണ്ടി ഓടിക്കുന്നതിനിടെ പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .

ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 1മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം രാവിലെ 6മണിയോടെ നാട്ടിലെത്തിച്ചു. 8 മണിക്ക് ചെമ്പോട് പള്ളിയിൽ ഖബറക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/245970/paralysis-while-driving-native-kuttiadi-kozhikode-passed-away-qatar)