---
title: "ഷാർജ വാഹനാപകടത്തിൽ മൂന്നു യുവാക്കൾ മരിച്ചു"
english_title: "Three youths killed in Sharjah road accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/246/three-youths-killed-in-sharjah-road-accident"
published_at: "2021-09-25T11:00:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614eb4a5bc681_death.jpg"
keywords: []
---

# ഷാർജ വാഹനാപകടത്തിൽ മൂന്നു യുവാക്കൾ മരിച്ചു

> **Lead Summary:** **ഷാർജ : **വാഹനാപകടത്തിൽ മൂന്നു യുവാക്കൾ മരിച്ചു. ഉമ്മുൽഖുവൈനിനടുത്ത് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇന്നലെ (വെള്ളി) വൈകിട്ട് നാലിനായിരുന്നു അപകടം.

## Article Content

**ഷാർജ : **വാഹനാപകടത്തിൽ മൂന്നു യുവാക്കൾ മരിച്ചു. ഉമ്മുൽഖുവൈനിനടുത്ത് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇന്നലെ (വെള്ളി) വൈകിട്ട് നാലിനായിരുന്നു അപകടം.

മൂന്ന് സ്വദേശി യുവാക്കൾ സഞ്ചരിച്ച കാർ ട്രക്കിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.മൂന്ന് പേരും 20 വയസ് പിന്നിട്ടവരാണ്.

ട്രക്ക് ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഉമ്മുൽഖുവൈൻ ഖലീഫാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് മൂന്നു പേരും മരിച്ചത്.

അമിതവേഗമാണ് അപകട കാരണമെന്നാണ് ആദ്യ നിഗമനം. ഷാർജ സഹബ പള്ളിയിൽ പ്രാർഥനയ്ക്ക് ശേഷം മൃതദേഹം സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/246/three-youths-killed-in-sharjah-road-accident)