---
title: "അബുദാബിയിൽ വാഹനാപകടം, പ്രവാസി മലയാളി മരിച്ചു  "
english_title: "Expatriate Keralite killed in Abu Dhabi road accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/24603/expatriate-keralite-killed-in-abu-dhabi-road-accident"
published_at: "2022-02-05T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe2b0e033b2_death.jpg"
keywords: []
---

# അബുദാബിയിൽ വാഹനാപകടം, പ്രവാസി മലയാളി മരിച്ചു  

> **Lead Summary:** അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന പാലക്കാട് കല്ലേക്കുളങ്ങര സ്വദേശി മരിച്ചു. കേലത്ത് വീട്ടിൽ ഹരിദാസിന്റെ മകൾ ഹരിത ആണു മരിച്ചത്.

## Article Content

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന പാലക്കാട് കല്ലേക്കുളങ്ങര സ്വദേശി മരിച്ചു. കേലത്ത് വീട്ടിൽ ഹരിദാസിന്റെ മകൾ ഹരിത ആണു മരിച്ചത്.

അബുദാബിയിലെ അഹല്യ ആശുപത്രിയിൽ ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റായിരുന്നു. കഴിഞ്ഞ മാസം 15നു മുസഫയിലായിരുന്നു അപകടം. ജോലി കഴിഞ്ഞു സുഹൃത്തുക്കൾക്കൊപ്പം താമസ സ്ഥലത്തേക്കു നടന്നു പോകവേ പിന്നിലെത്തിയ കാർ ഇടിക്കുകയായിരുന്നു.

തലയ്ക്കു ഗുരുതര പരുക്കേറ്റ ഹരിത 19 ദിവസമായി അബുദാബിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം. ഈ മാസം 19നു നാട്ടിൽ വരാനിരിക്കുകയായിരുന്നു. സംസ്കാരം ഇന്നു രാവിലെ 9നു പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. അമ്മ: ദേവി. സഹോദരൻ: ഹരീഷ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/24603/expatriate-keralite-killed-in-abu-dhabi-road-accident)