---
title: "കോർണിഷിൽ കൂടുതൽ രാജ്യങ്ങളുടെ പതാകകൾ "
english_title: "Flags of more countries on the Corniche"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/24667/flags-of-more-countries-on-the-corniche"
published_at: "2022-02-05T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe844cb6d14_PATHAKA.jpg"
keywords: []
---

# കോർണിഷിൽ കൂടുതൽ രാജ്യങ്ങളുടെ പതാകകൾ 

> **Lead Summary:** **ദോഹ: **2022 ഫിഫ ലോകകപ്പിന് യോഗ്യത നേടിയതോടെ ദക്ഷിണ കൊറിയയുടെയും ഇറാന്റെയും ദേശീയ പതാകകൾ കൂടി ദോഹ കോർണിഷിൽ ഉയർന്നു. ഫിഫ ലോകകപ്പിന്റെ ഒരു വർഷത്തെ കൗണ്ട് ഡൗണിന്റെ ഭാഗമായാണ് ലോകകപ്പിൽ യോഗ്യത നേടുന്ന രാജ്യങ്ങളുടെ ദേശീയ പതാകകൾ ദോഹ കോർണിഷിൽ സ്ഥാപിച്ചു തുടങ്ങിയത്.

## Article Content

**ദോഹ: **2022 ഫിഫ ലോകകപ്പിന് യോഗ്യത നേടിയതോടെ ദക്ഷിണ കൊറിയയുടെയും ഇറാന്റെയും ദേശീയ പതാകകൾ കൂടി ദോഹ കോർണിഷിൽ ഉയർന്നു. ഫിഫ ലോകകപ്പിന്റെ ഒരു വർഷത്തെ കൗണ്ട് ഡൗണിന്റെ ഭാഗമായാണ് ലോകകപ്പിൽ യോഗ്യത നേടുന്ന രാജ്യങ്ങളുടെ ദേശീയ പതാകകൾ ദോഹ കോർണിഷിൽ സ്ഥാപിച്ചു തുടങ്ങിയത്.

ആതിഥേയരായ ഖത്തറിന് പുറമേ അർജന്റീന, ബെൽജിയം, ബ്രസീൽ, ക്രോയേഷ്യ, ഡെൻമാർക്ക്, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, നെതർലൻഡ് സെർബിയ, സ്പെയിൻ, സ്വിറ്റ്‌സർലൻഡ്എന്നിവയുടെ ദേശീയ പതാകകൾക്കൊപ്പമാണ് ദക്ഷിണ കൊറിയയും ഇറാനും ഇടം പിടിച്ചത്.

ഇരു രാജ്യങ്ങളുടെയും സ്ഥാനപതിമാരും ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അധികൃതരും ചേർന്നാണ് ദേശീയ പതാകകൾ ദോഹ കോർണിഷിൽ സ്ഥാപിച്ചത്.

ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ഏഷ്യൻ രാജ്യം കൂടിയാണ് ഇറാൻ. ഇതോടെ ഖത്തറിന്റെ അയൽ രാജ്യം കൂടിയായ ഇറാനിൽ നിന്നും കൂടുതൽ ആരാധകർ ലോകകപ്പ് കാണാൻ എത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/24667/flags-of-more-countries-on-the-corniche)