---
title: "#accident | പിറകോട്ടെടുത്ത വാഹനമിടിച്ച്​ പരിക്കേറ്റ വയനാട്​ സ്വദേശി ബുറൈദയിൽ മരിച്ചു"
english_title: "#native #Wayanad #who #hit #reversing #vehicle #died #buraida"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/246828/native-wayanad-who-hit-reversing-vehicle-died-buraida"
published_at: "2024-11-02T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725f17713855_death.jpg"
keywords: []
---

# #accident | പിറകോട്ടെടുത്ത വാഹനമിടിച്ച്​ പരിക്കേറ്റ വയനാട്​ സ്വദേശി ബുറൈദയിൽ മരിച്ചു

> **Lead Summary:** **ബുറൈദ: ** നടന്നുവരു​മ്പോൾ പിറകോട്ടെടുടത്ത വാഹനമിടിച്ച്​ ഗുരുതര പരിക്കേറ്റ്​ ബുറൈദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു.

## Article Content

**ബുറൈദ: ** നടന്നുവരു​മ്പോൾ പിറകോട്ടെടുടത്ത വാഹനമിടിച്ച്​ ഗുരുതര പരിക്കേറ്റ്​ ബുറൈദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു.

വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഫി (54) ആണ്​ ബുറൈദ സെട്രൽ ആശുപത്രിയിൽ മരിച്ചത്​.

വർഷങ്ങളായി ബുറൈദയിൽ പ്രവാസിയായ അദ്ദേഹം തുന്നൽ ജോലിയാണ്​ ചെയ്​തിരുന്നത്​.

കടയിൽനിന്ന്​ സാധനങ്ങളും വാങ്ങി കൂട്ടുകാരനോടൊപ്പം വരുമ്പോൾ ബുറൈദ ലേഡീസ് മാർക്കറ്റിൽ വെച്ച്​ അവരെ മറികടന്നുപോയ സ്വദേശിയുടെ ലാൻഡ്​ ക്രൂയിസർ അപ്രതീക്ഷിതമായി പിന്നോ​ട്ടെടുക്കുകയായിരുന്നു. അതിവേഗം റിവേഴ്​സിൽ വന്ന വാഹനം മുഹമ്മദ്​ റാഫിയെ ഇടിച്ചുതെറിപ്പിച്ചു.

ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച്​ ചികിത്സയിൽ കഴിയുന്നതിനിടെയാണ്​ മരിച്ചത്​. പിതാവ്: മുഹമ്മദ്‌, മാതാവ്: കദീജ, സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, ഷാജി, ഭാര്യ: ഹാജറ, മക്കൾ: അനസ്, അനീസ്, റഫാൻ. മൃതദേഹം ബുറൈദയിൽ ഖബറടക്കുമെന്ന് കുടുംബം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/246828/native-wayanad-who-hit-reversing-vehicle-died-buraida)