---
title: "#death | ഖത്തറിൽ സ്കൂൾ കായികമേളയ്ക്കിടെ കുഴഞ്ഞുവീണ വിദ്യാർഥി മരിച്ചു"
english_title: "#student #died #collapsing #during #schoolsportsfestival #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/247522/student-died-collapsing-during-schoolsportsfestival-qatar"
published_at: "2024-11-06T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b0aef2e06a_df.jpg"
keywords: []
---

# #death | ഖത്തറിൽ സ്കൂൾ കായികമേളയ്ക്കിടെ കുഴഞ്ഞുവീണ വിദ്യാർഥി മരിച്ചു

> **Lead Summary:** **ദോഹ: [ **സ്കൂളിലെ കായിക മേളയിൽ പ​ങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.

## Article Content

**ദോഹ: [ **സ്കൂളിലെ കായിക മേളയിൽ പ​ങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.

തമിഴ്നാട് തഞ്ചാവൂർ സ്വദേശിയും ഖത്തർ ഐഡിയൽ ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയുമായ ഫർഹാൻ മുഹമ്മദലി (17) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചത്.

കായിക മത്സരത്തിൽ പങ്കെടുത്തതിനു പിന്നാലെ അവശനിലയിലാവുകയായിരുന്നു.

അബോധാവസ്ഥയിലായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ദോഹയിൽ ജോലി ചെയ്യുന്ന മുഹമ്മദ് അലി ഹമീദ് സുൽത്താൻ-കുൽതിജാർ ബീഗം ദമ്പതികളുടെ മകനാണ്.

മൃതദേഹം ഖത്തറിലെ അബൂഹമൂർ കബർസ്ഥാനിൽ ഖബറടക്കി. വിദ്യാർഥിയുടെ മരണത്തിൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/247522/student-died-collapsing-during-schoolsportsfestival-qatar)