---
title: "#Death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി റിയാദിൽ അന്തരിച്ചു"
english_title: "#heart #attack #native #Kannur #passed #away #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/247624/heart-attack-native-kannur-passed-away-riyadh"
published_at: "2024-11-06T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b7a0424681_WhatsApp_Image_2024-11-06_at_7.36.50_PM.jpeg"
keywords: []
---

# #Death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി റിയാദിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: ഹൃ**ദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ റിയാദിൽ അന്തരിച്ചു.

## Article Content

**റിയാദ്: ഹൃ**ദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ റിയാദിൽ അന്തരിച്ചു.

പരേതരായ മുണ്ടക്കതറമ്മൽ പവിത്രൻ കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്. ആറു മാസം മുൻപാണ് റിയാദിലെ സുലൈയിലുള്ള ടിഎസ്ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.

നെഞ്ച് വേദനയെ തുടർന്ന് കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാളെ രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/247624/heart-attack-native-kannur-passed-away-riyadh)