Nov 8, 2024 10:22 AM

സൗദി: (gcc.truevisionnews.com) കുടുംബം ജയിലിലെത്തി തന്നെ കാണേണ്ടതില്ലെന്ന് സൗദി ജയിലിൽക്കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കി ശബ്ദരേഖകൾ.

റഹീം ബന്ധുക്കൾക്കയച്ച സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഉമ്മയുൾപ്പടെ ജയിലിലെത്തി കാണാൻ ശ്രമിച്ച് മടങ്ങിയ ശേഷമുള്ള സന്ദേശത്തിലും റഹീം ഇതേ നിലപാട് ആവർത്തിച്ചു.

കോടതി നടപടികൾ തീരുന്നത് വരെ കാത്തിരിക്കാനും, അല്ലാത്ത ഇടപെടലുകൾ മോചനത്തെ ബാധിക്കുമെന്ന ആശങ്കയുമാണ് റഹീം പങ്കുവെക്കുന്നത്.

റഹീമിന്റെ കേസ് അടുത്ത 17നാണ് കേസ് കോടതി വീണ്ടും പരിഗണിക്കുക.റിയാദിൽ നിയമസഹായ സമിതിയെ അറിയിക്കാതെ ചില വ്യക്തികൾ വഴിയാണ് കുടുംബം എത്തിയിരുന്നത്.



#family #had #earlier #informed #not #visit #jail

Next TV

Top Stories










News Roundup






Entertainment News