---
title: "#death | വാ​ഹ​നം ഓ​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ ഹൃ​ദ​യാ​ഘാ​തം; ന​ജ്‌​റാ​നിൽ അന്തരിച്ച 53-കാരന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു"
english_title: "#Heartattack #driving #body #year #oldman #who #died #Najran #brought #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/247991/heartattack-driving-body-year-oldman-who-died-najran-brought-home"
published_at: "2024-11-08T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672dde86a7eea_sad.jpg"
keywords: []
---

# #death | വാ​ഹ​നം ഓ​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ ഹൃ​ദ​യാ​ഘാ​തം; ന​ജ്‌​റാ​നിൽ അന്തരിച്ച 53-കാരന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

> **Lead Summary:** **ന​ജ്‌​റാ​ൻ: [ **വാ​ഹ​നം ഓ​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി മു​റാ​ദ് ഖാ​​ന്റെ മൃ​ത​ദേ​ഹം ഒ.​ഐ.​സി.​സി ന​ജ്‌​റാ​ൻ വെ​ൽ​ഫ​യ​ർ വി​ങ്ങി​െൻറ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക​യ​ച്ചു.

## Article Content

**ന​ജ്‌​റാ​ൻ: [ **വാ​ഹ​നം ഓ​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി മു​റാ​ദ് ഖാ​​ന്റെ മൃ​ത​ദേ​ഹം ഒ.​ഐ.​സി.​സി ന​ജ്‌​റാ​ൻ വെ​ൽ​ഫ​യ​ർ വി​ങ്ങി​െൻറ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക​യ​ച്ചു.

32 വ​ർ​ഷ​മാ​യി ന​ജ്‌​റാ​നി​ലെ ക​ൺ​സ്‌​ട്ര​ക്‌​ഷ​ൻ ക​മ്പ​നി​യി​ൽ പെ​യി​ന്റ​റാ​യി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക്‌ പോ​കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ന​ജ്റാ​നി​ലെ കിം​ഗ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ച്ച​ത്. ഭാ​ര്യ​യും നാ​ല് പെ​ണ്മ​ക്ക​ളും ഒ​രു മ​ക​നും ഉ​ണ്ട്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്‌ സി.​സി.​ഡ​ബ്ല്യു അം​ഗം എം.​കെ. ഷാ​ക്കി​ർ കൊ​ട​ശേ​രി, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ടി.​എ​ൽ അ​രു​ൺ കു​മാ​ർ, രാ​ജു ക​ണ്ണൂ​ർ, ഫൈ​സ​ൽ പൂ​ക്കോ​ട്ടു​പാ​ടം, ബി​നു വ​ഴി​ക്ക​ട​വ് എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/247991/heartattack-driving-body-year-oldman-who-died-najran-brought-home)