---
title: " വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു"
english_title: "An expatriate Malayalee who reached the airport collapsed and died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/24830/an-expatriate-malayalee-who-reached-the-airport-collapsed-and-died"
published_at: "2022-02-06T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ffda71b1d8f_Untitled-1.jpg"
keywords: []
---

#  വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** **ജിദ്ദ : **നാട്ടിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. തൃശൂർ മുക്കാട്ടുകര നെറ്റിശ്ശേരി നെല്ലിപ്പറമ്പിൽ ഗിരീഷ് ആണ് വിമാനത്തിൽ കയറുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്.

## Article Content

**ജിദ്ദ : **നാട്ടിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. തൃശൂർ മുക്കാട്ടുകര നെറ്റിശ്ശേരി നെല്ലിപ്പറമ്പിൽ ഗിരീഷ് ആണ് വിമാനത്തിൽ കയറുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്.

ശനിയാഴ്ച രാത്രി കൊച്ചിയിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ നാട്ടിലേക്ക് പോകാനായി ബോർഡിങ്‌ പൂർത്തീകരിച്ചു വിമാനത്തിന്റെ കവാടത്തിലേക്ക് നടന്നു നീങ്ങുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടനെ തന്നെ തൊട്ടടുത്ത ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും വഴി മധ്യേ മരിച്ചു. സ്വകാര്യ ഫയർ ആൻഡ് സേഫ്റ്റി കമ്പനിയിൽ ബിസിനസ് ഡവലപ്മന്റ് ഓഫിസറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സതി. ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉണ്ട്. ഇരുവരും വിദ്യർഥികളാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/24830/an-expatriate-malayalee-who-reached-the-airport-collapsed-and-died)