#action | അമാന്യമായ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു; നടപടിയെടുത്ത് സൗദി അധികൃതർ

#action | അമാന്യമായ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു; നടപടിയെടുത്ത് സൗദി അധികൃതർ
Nov 11, 2024 08:14 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) സോഷ്യല്‍ മീഡിയയില്‍ മാന്യമല്ലാത്ത വീഡിയോകള്‍ പോസ്റ്റ് ചെയ്തെന്ന കുറ്റത്തിന് നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ സൗദിയില്‍ പിടിയില്‍.

അമാന്യമായ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചെന്നതാണ് ഇവര്‍ക്കെതിരായ കുറ്റം.

പ്രായമായ രോഗികളെ നിര്‍ബന്ധിച്ച് കയ്യില്‍ ചുംബിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോകളും ഇതിലുണ്ട്. റിയാദ്, ജിസാന്‍, തബൂക്ക് എന്നിവിടങ്ങളില്‍ നിന്നാണ് ആരോഗ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രൊഫഷണല്‍ നിലവാരവും ആരോഗ്യ മാനദണ്ഡങ്ങളും ലംഘിക്കുന്ന പ്രവൃത്തികളാണ് ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

ഇവര്‍ പങ്കുവെച്ച വീഡിയോകളില്‍ മോശമായ പെരുമാറ്റം മാത്രമല്ല മെഡിക്കല്‍ പ്രൊഫഷന്‍റെ നൈതികത ലംഘിക്കുന്നതായും കണ്ടെത്തി.

അസഭ്യമായ ഭാഷ, അപമര്യാദ, രോഗികളോട് മോശമായി പെരുമാറുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങളും വീഡിയോകളില്‍ കണ്ടെത്തി. നിയമലംഘനം നടത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകും.

ഇവരുടെ പ്രൊഫഷണല്‍ ലൈസന്‍സ് വരെ റദ്ദാക്കിയേക്കാം. പൊതുധാര്‍മ്മികതക്കും മൂല്യങ്ങള്‍ക്കും എതിരായുള്ള ഉള്ളടക്കങ്ങള്‍ക്ക് സൗദി അറേബ്യയിലെ ആന്‍റി സൈബര്‍ക്രൈം ലോ പ്രകാരം 5 വര്‍ഷം വരെ തടവും 3 മില്യന്‍ റിയാല്‍ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം.

#Indecent #videos #shared #socialmedia #Saudiauthorities #action

Next TV

Related Stories
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jun 15, 2025 03:01 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Jun 15, 2025 02:08 PM

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.