---
title: "#missing | സ​ന്ദ​ർ​ശ​ന വി​സ​യി​ൽ ദു​ബൈ​യി​ലെ​ത്തി​യ മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​താ​യി"
english_title: "#Malayali #youth #who #came #Dubai #Visitvisa #missing"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/249054/malayali-youth-who-came-dubai-visitvisa-missing"
published_at: "2024-11-13T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67346505690be_FGFGFG.jpg"
keywords: []
---

# #missing | സ​ന്ദ​ർ​ശ​ന വി​സ​യി​ൽ ദു​ബൈ​യി​ലെ​ത്തി​യ മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​താ​യി

> **Lead Summary:** **ദു​ബൈ: [** സ​ന്ദ​ർ​ശ​ന വി​സ​യി​ൽ ദു​ബൈ​യി​ലെ​ത്തി​യ മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​താ​യ​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

## Article Content

**ദു​ബൈ: [** സ​ന്ദ​ർ​ശ​ന വി​സ​യി​ൽ ദു​ബൈ​യി​ലെ​ത്തി​യ മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​താ​യ​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം സ്വ​ദേ​ശി ആ​ശി​ഷ്​ ര​ഞ്ജി​ത്തി​നെ​യാ​ണ്​ ക​ഴി​ഞ്ഞ മാ​സം 29ാം തീ​യ​തി മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന്​ മാ​താ​വ്​ ബി​ന്ദു ര​ഞ്ജി​ത്ത്​ നോ​ർ​ക്ക റൂ​ട്ട്​​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്​.

2023 ഒ​ക്​​ടോ​ബ​ർ ഒ​മ്പ​തി​നാ​ണ്​ ര​ഞ്ജി​ത്ത്​ ജോ​ലി ​അ​ന്വേ​ഷി​ച്ച്​ വി​സി​റ്റി​ങ്​ വി​സ​യി​ൽ ദു​ബൈ​യി​ലെ​ത്തി​യ​ത്.

എം.​ബി.​എ ഹോ​ട്ട​ൽ മാ​നേ​ജ്​​മെ​ന്‍റ്​ ഹോ​സ്പി​റ്റാ​ലി​റ്റി ബി​രു​ദ ധാ​രി​യാ​ണ് ര​ഞ്ജി​ത്ത്​. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ പു​തു​ക്കു​ന്ന​തി​നാ​യി വീ​ട്ടി​ൽ​നി​ന്ന്​ പ​ണം അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്ന​താ​യി മാ​താ​വ്​ പ​റ​ഞ്ഞു.

തു​ട​ർ​ന്ന്​ ഇ​ക്ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ 30ന് ​വീ​ണ്ടും​ വി​സ കാ​ലാ​വ​ധി തീ​രു​ന്ന​തി​നാ​ൽ പു​തു​ക്കു​ന്ന​തി​നാ​യി സു​ഹൃ​ത്തി​നൊ​പ്പം അ​ജ്​​മാ​നി​ലേ​ക്ക്​ പോ​കു​ന്ന​താ​യി 29ാം തീ​യ​തി ര​ഞ്ജി​ത്ത്​ വീ​ട്ടി​ലേ​ക്ക്​ വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു.

അ​ജ്​​മാ​നി​ൽ അ​ൽ​നാ​ഫ്​ എ​ന്ന സ്ഥ​ല​ത്താ​ണ്​ താ​മ​സ​മെ​ന്നും വി​ഡി​യോ കോ​ളി​ൽ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, 29ന്​ ​ശേ​ഷം മ​ക​നെ 0562605488 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫോ​ൺ സ്വി​ച്ച്​ ഓ​ഫാ​യി​രു​ന്ന​താ​യി മാ​താ​വ്​ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യോ​ള​മാ​യി പ​ല​യി​ട​ത്തും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും മാ​താ​വ്​ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ക​ണ്ടെ​ത്തു​ന്ന​വ​ർ ബ​ന്ധു​ക്ക​ളെ​യോ പൊ​ലീ​സി​നെ​യോ അ​റി​യി​ക്ക​ണ​മെ​ന്ന്​ മാ​താ​വ്​ അ​ഭ്യ​ർ​ഥി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/249054/malayali-youth-who-came-dubai-visitvisa-missing)