---
title: "#death | ന്യുമോണിയ ബാധിച്ച് ഉംറ തീർത്ഥാടക മദീനയിൽ അന്തരിച്ചു"
english_title: "#Umrah #pilgrim #died #pneumonia #Madinah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/249178/umrah-pilgrim-died-pneumonia-madinah"
published_at: "2024-11-14T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67355fd3d6669_dgf.jpg"
keywords: []
---

# #death | ന്യുമോണിയ ബാധിച്ച് ഉംറ തീർത്ഥാടക മദീനയിൽ അന്തരിച്ചു

> **Lead Summary:** **മദീന: [ ** സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ മലപ്പുറം മേലാറ്റൂർ മൂനാടി സ്വദേശിനി ബീക്കുട്ടി മദീനയിൽ അന്തരിച്ചു.

## Article Content

**മദീന: [ ** സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ മലപ്പുറം മേലാറ്റൂർ മൂനാടി സ്വദേശിനി ബീക്കുട്ടി മദീനയിൽ അന്തരിച്ചു.

മക്കയിലെത്തി ഉംറ നിർവഹിച്ചു മദീന സന്ദർശനം നടത്തുന്നതിനിടെ ന്യുമോണിയ ബാധിച്ച് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഭർത്താവ്: വാക്കതൊടി ഹംസ, മക്കൾ: സാനിർ ബാബു, മൊയ്തീൻ, ആയിഷ, റംലത്ത്, സൽമത്ത്, നുസ്രത്ത്,

മരുമക്കൾ: ഹംസ, അബു താഹിർ, അസ്മാബി, ആബിദ, അബ്ദുള്ള, അനസ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ ഖബറടക്കി.

നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/249178/umrah-pilgrim-died-pneumonia-madinah)