---
title: "#accident | ജോലിക്കു പോകുന്നതിനിടെ വാഹനാപകടം: കുവൈത്തിൽ മലയാളി ഹോംനഴ്സിന് ദാരുണാന്ത്യം"
english_title: "#Car #accident #while #going #work #tragicend #Malayali #homers #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/249422/car-accident-while-going-work-tragicend-malayali-homers-kuwait"
published_at: "2024-11-15T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736bcff1b7b3_gfg.jpg"
keywords: []
---

# #accident | ജോലിക്കു പോകുന്നതിനിടെ വാഹനാപകടം: കുവൈത്തിൽ മലയാളി ഹോംനഴ്സിന് ദാരുണാന്ത്യം

> **Lead Summary:** **കുവൈത്ത് : [ **കുവൈത്തിൽ വാഹനാപകടത്തിൽ കൊല്ലം കൈതക്കോട് സ്വദേശിനി മരിച്ചു.

## Article Content

**കുവൈത്ത് : [ **കുവൈത്തിൽ വാഹനാപകടത്തിൽ കൊല്ലം കൈതക്കോട് സ്വദേശിനി മരിച്ചു.

കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി (51) ആണ് മരിച്ചത്. ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം ജോലിക്കു പോകാനായി ടാക്സിയിൽ സഞ്ചരിക്കുമ്പോൾ രാവിലെ പതിനൊന്നരയോടെ കുവൈത്തിലെ ഫർവാനിയയിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചെന്നാണു വിവരം.

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് അബ്ബാസിയ നിർവാഹക സമിതിയംഗമായ ജയകുമാരി കുവൈത്തിൽ തന്നെ ജോലി ചെയ്യുന്ന സഹോദരിയോടൊപ്പം ആയിരുന്നു താമസം.

ഭർത്താവ് : പരേതനായ ബാബു. മക്കൾ: പരേതനായ മിഥുൻ, മീദു. മരുമകൻ രാഹുൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/249422/car-accident-while-going-work-tragicend-malayali-homers-kuwait)