---
title: "#death | ക്രിക്കറ്റ്​ കളിക്കിടെ നെഞ്ചുവേദന; കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു"
english_title: "#Chest #pain #while #playing #cricket #native #Kannur #died #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/249613/chest-pain-while-playing-cricket-native-kannur-died-riyadh"
published_at: "2024-11-16T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6737fce74cdb0_death.jpg"
keywords: []
---

# #death | ക്രിക്കറ്റ്​ കളിക്കിടെ നെഞ്ചുവേദന; കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു

> **Lead Summary:** **റിയാദ്: ** ക്രിക്കറ്റ്​ കളിക്കുന്നതിനിടെ പന്തെറിയുമ്പോൾ നെഞ്ചുവേദനയുണ്ടായ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ്​ മരിച്ചു.

## Article Content

**റിയാദ്: ** ക്രിക്കറ്റ്​ കളിക്കുന്നതിനിടെ പന്തെറിയുമ്പോൾ നെഞ്ചുവേദനയുണ്ടായ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ്​ മരിച്ചു.

കണ്ണൂർ മട്ടന്നൂർ പൊറോറ മോക്രൻഗോഡ് വീട്ടിൽ കരിയിൽ ഹരി (44) ആണ്​ റിയാദ്​ എക്സിറ്റ് 14 ലെ ഹയാത്ത് ആശുപത്രിയിൽ ഇന്ന്​ രാവിലെ മരിച്ചത്​.

രാവിലെ റിയാദ്​ എക്സിറ്റ് 16 സുലൈയിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നിടെ ബൗൾ ചെയ്യുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

ഉടൻ സഹകളിക്കാർ ആശുപത്രിയിൽ എത്തിച്ചു. വൈകാതെ മരിച്ചു. 12 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്​റ്റോർ കീപ്പറായിരുന്നു.

പിതാവ്: പരേതനായ ഗോപാൽ, മാതാവ്: ശ്യാമള, ഭാര്യ: ഷോളജി, മക്കൾ: ദ്യാൻ ദേവ്, അനയ് ദേവ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ അലി പനങ്ങാങ്കര, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ അതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/249613/chest-pain-while-playing-cricket-native-kannur-died-riyadh)