---
title: "#accident |  ഖത്തറിൽ വാഹനാപകടം, കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം"
english_title: "#accident #Qatar #two #people #including #native #Kannur #have #tragicend #one #critical #condition"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/249713/accident-qatar-two-people-including-native-kannur-have-tragicend-one-critical-condition"
published_at: "2024-11-16T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67384b126ced5_1.jpg"
keywords: []
---

# #accident |  ഖത്തറിൽ വാഹനാപകടം, കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

> **Lead Summary:** **ദോഹ : ** ഖത്തറിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി ഉൾപെടെ രണ്ടുപേർക്ക് ദാരുണാന്ത്യം . ഒരാളുടെ നില ഗുരുതരം.

## Article Content

**ദോഹ : ** ഖത്തറിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി ഉൾപെടെ രണ്ടുപേർക്ക് ദാരുണാന്ത്യം . ഒരാളുടെ നില ഗുരുതരം.

കണ്ണൂർ മട്ടന്നൂർ സ്വദേശി ചോലയിൽ രഹ്‌നാസ് (40) ആണ് മരിച്ച മലയാളി. മരിച്ച രണ്ടാമത്തെയാൾ നേപ്പാൾ സ്വദേശിയാണ്.പരിക്കേറ്റ മറ്റൊരു നേപ്പാൾ സ്വദേശി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. ഖത്തറിലെ സ്റ്റാർവാൾട്ട് കമ്പനിയിലെ ഡെലിവറി വിഭാഗത്തിൽ ജീവനക്കാരനായിരുന്ന രഹനാസും രണ്ട് സഹപ്രവർത്തകരും സഞ്ചരിച്ചിരുന്ന വാൻ നിർത്തിയിട്ട ട്രെയ്‌ലറിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.

മരിച്ച രഹ്‌നാസ് വരട്ടിയോടൻ അബ്ദുൽ വാഹിദിന്റെയും ചോലയിൽ ഖദീജയുടെയും മകനാണ്.ഭാര്യ : ശരീഫ.മക്കൾ : മിൻഹ ഫാത്തിമ(13),സൈനുൽ ഹാഫിസ്(9),സാഖിഫ് അയ്മൻ(2).

മണ്ഡൽ സകൽദേവ് ആണ് മരിച്ച നേപ്പാൾ സ്വദേശി. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.ഇതിനായി കമ്പനി അധികൃതരും ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റിയും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/249713/accident-qatar-two-people-including-native-kannur-have-tragicend-one-critical-condition)