---
title: "#Death | സന്ദർശന വിസയിൽ റിയാദിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു"
english_title: "#native #Kannur #who #Riyadh #visit #visa #passedaway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/249806/native-kannur-who-riyadh-visit-visa-passedaway"
published_at: "2024-11-16T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738ad758a3a7_gff.jpg"
keywords: []
---

# #Death | സന്ദർശന വിസയിൽ റിയാദിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

> **Lead Summary:** **റിയാദ്: [**സന്ദർശന വിസയിൽ റിയാദിലെത്തിയ മുൻ പ്രവാസി മരിച്ചു. റിയാദ് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കണ്ണൂർ പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശി മൂപ്പൻറകത്ത് അബ്​ദുല്‍ അസീസ് ആണ്​ മരിച്ചത്​.

## Article Content

**റിയാദ്: [**സന്ദർശന വിസയിൽ റിയാദിലെത്തിയ മുൻ പ്രവാസി മരിച്ചു. റിയാദ് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കണ്ണൂർ പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശി മൂപ്പൻറകത്ത് അബ്​ദുല്‍ അസീസ് ആണ്​ മരിച്ചത്​.

40 വര്‍ഷത്തോളം റിയാദിൽ ജോലി ചെയ്​ത അബ്​ദുൽ അസീസ് കുറച്ചുകാലം മുമ്പ് പ്രവാസം അവസാനിപ്പിച്ച്​ മടങ്ങിയതായിരുന്നു.

റിയാദിലുള്ള മക്കളുടെ അടുത്തേക്കാണ്​ ഏതാനും ദിവസം മുമ്പ്​ സന്ദര്‍ശന വിസയിൽ തിരിച്ചെത്തിയത്​.

ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് മലസിലെ ഉബൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്​ ചികിത്സയിൽ കഴിയവേയാണ്​ മരണം.

ഭാര്യ: ബി.പി. താഹിറ, മക്കള്‍: അഫ്‌സല്‍ (റിയാദ്), തസ്‌ലീന (റിയാദ്), ഫാത്തിമ. മരുമകന്‍: ഹാശിര്‍ (റിയാദ്).

റിയാദ്​ എക്​സിറ്റ്​ 15-ലെ അൽ രാജ്​ഹി പള്ളിയിൽ മയ്യിത്ത്​ നമസ്​കാരം നിർവഹിച്ച ശേഷം മൃതദേഹം നസീം ഹയ്യൂൽ സലാം മഖ്​ബറയിൽ ഖബറടക്കി. കെ.എം.സി.സി കണ്ണൂർ ജില്ലാകമ്മിറ്റി നടപടികൾ പൂർത്തിയാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/249806/native-kannur-who-riyadh-visit-visa-passedaway)